കുതിര പരിശീലകന്‍ ചമഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സൌദി വിദ്യാര്‍ഥിക്ക് 10 വര്‍ഷം തടവ്.

aaa

കുതിരയോട്ട പരിശീലകന്‍ ചമഞ്ഞ് യുവതിയുമായി കൂട്ടുകൂടി അവസാനം  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 22കാരനായ സൗദി വിദ്യാര്‍ഥിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. യു.എ.ഇ സ്വദേശിനിയായ യുവതിയുമായി ചങ്ങാത്തത്തിലായ വിദ്യാര്‍ഥി, കുതിര സവാരി പരിശീലകന്‍ എനായിരുന്നു യുവതിക്ക് സ്വയം പരിചയപ്പെടുത്തിയത്.

ബ്ലാക്‌ബെറി മെസഞ്ചര്‍, മെസേജിംഗ് ഗ്രൂപ്പില്‍ തന്നെകൂടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശമയച്ചാണ് വിദ്യാര്‍ഥി യുവതിയുമായി കൂട്ടുകൂടാന്‍ ശ്രമിച്ചത്. കുതിര സവാരി പരിശീലകന്‍ എന്നവകാശപ്പെട്ട വിദ്യാര്‍ഥി, കോഫി ഷോപ്പില്‍ വച്ച് കുതിരയൊട്ടത്തെക്കുറിച്ചും, പരിശീലനത്തെക്കുറിച്ചും വാചാലനാവുകയും, യുവതിയുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. ഒപ്പം രാജകുടുംബത്തിന് കുതിരസവാരിയില്‍ താനാണ് പരിശീലനം കൊടുത്തതെന്നും ഇയാള്‍ പറഞ്ഞത്, യുവതിയുടെ വിശ്വാസ്യത കൂട്ടി.

വീട്ടിലേക്ക് തിരികെ കൊണ്ടുവിടാനെന്ന മട്ടില്‍ സ്ത്രീയെ തന്റെ കാറില്‍ കയറ്റിയായിരുന്നു ബലാത്സംഗ ശ്രമം. പീഡനശ്രമത്തെ ശക്തമായി പ്രതിരോധിച്ച തന്നെ തുടര്‍ച്ചയായി മര്‍ദിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ വിശദമാക്കുന്നു. പ്രതിക്ക് ശിക്ഷയും 50,000 ദിര്‍ഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു യുവതി പരാതി ഫയല്‍ ചെയ്തിരുന്നത്.

SHARE