Share The Article

01444-e1427693089220

ബൂലോകത്തിന് പ്രത്യേക രാഷ്ട്രീയ ശത്രുക്കളോ മിത്രങ്ങളോ ഇല്ല; ലേഖനം ലേഖകന്റെ വീക്ഷണത്തിലൂടെ ആയിരിക്കും: എഡിറ്റര്‍

2014 ഫെബ്രുവരി 14 ന് അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത് വരെ ഇന്ത്യയില്‍ ചുരുങ്ങിയകാലം മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തി സി എച് മുഹമ്മദ്‌ കോയയായിരുന്നു. ചുരുങ്ങിയ കലമായാലും ഇന്നും ഏതൊരു ലീഗുകാരനും അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്ന അന്‍പത്തിനാല് ദിനങ്ങള്‍. അസാമാന്യ നേതൃപാടവവും വാക്ചാതുര്യവുമുള്ള  വ്യക്തിത്ത്വത്തിന് മലയാളി നല്‍കിയ അംഗീകാരമായിരുന്നു ആ മുഖ്യമന്ത്രിപദം.

ഏതെങ്കിലും ഒരു പ്രത്യേക വിവാദമോ അഴിമതിയോ ഭരണസ്തംഭനമോ അല്ല അദ്ധേഹത്തെ ആ കസേരയില്‍നിന്ന്‍ താഴെയിറക്കിയത്. മറിച്ച് കേരളം കണ്ട മികച്ച രാഷ്ട്രീയ കുതിരക്കച്ചവടമാണ് അതിന് വഴിവെച്ചത്. കാലങ്ങള്‍ക്ക് മുന്‍പേ മനസ്സില്‍ പൂത്ത മുഖ്യമന്ത്രി പൂതി കെ എം മാണി എന്ന തനി രാഷ്ട്രീയക്കാരനെക്കൊണ്ട് അങ്ങിനെ ചെയ്യിച്ചു എന്ന് വേണം പറയാന്‍. ഇന്നത്തെ പോലെ അന്നും കേരള ജനതയുടെ മനസ്സിന്‍റെഅംഗീകാരമില്ലാതെ അര്‍ഹതയില്ലാത്ത പദവിയിലേക്ക് വലിഞ്ഞുകയറാനുള്ള ആര്‍ത്തി കേരള നിയമ സഭ പിരിച്ചുവിടുന്നതിലേക്കെത്തിച്ചു.

Kandahar Hijacking
സി എച് മുഹമ്മദ്‌ കോയ

ആ രാഷ്ട്രീയ നെറികേടിനെ ചോദ്യംചെയ്യാന്‍ സി എച്ച്ന്‍റെ കൂടെ കരുത്തായി സീതിഹാജിയുണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി അറിയിച്ചുകൊണ്ട്‌ 1979 നവംബര്‍ 30 ന് മുസ്ലിം ലീഗ് പ്രസിഡന്‍റ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ക്ക് വിശദമായ ഒരു ഫോണ്‍ കാള്‍, സി എച്ചും സീതിഹാജിയും തങ്ങളും കൂടിനടന്ന ചര്‍ച്ചയില്‍ അവസാനം മുഖ്യമന്ത്രിയുടെ അതികാരം ഉപയോഗപ്പെടുത്തി നിയമസഭതന്നെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

1979 ഡിസംബര്‍ ഒന്നിന് രാജിയിയും കൊടുത്ത് രാജ്ഭവനില്‍ നിന്ന്‍ ഇറങ്ങി വരുമ്പോള്‍ മണിയും കൂട്ടരും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാനായി ഗവര്‍ണറെ കാണാന്‍ കയറി വരുന്നുണ്ടായിരുന്നു. സീതിഹാജിയെന്ന ആര്‍ജവമുള്ള രാഷ്ട്രീയക്കാരന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഇങ്ങനെ പറഞ്ഞു വത്രേ: “മാണിയേ, ഇനി അങ്ങട്ട് പോണ്ട. ഇപ്പൊ MLA മാരൊന്നുല്ല. നിയമസഭന്നെ ഞങ്ങള്‍ പിരിച്ചു വിട്ട്ക്കണ്”.

ഈ ഒരു കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ലീഗുകാരുടെ മാത്രം ഭാഗത്തുനിന്ന് മാത്രമല്ല അത് വേണ്ടത്. ഇതോട് കൂട്ടി ചേര്‍ക്കേണ്ട ഒരു സംഭവംകൂടി വിശദീകക്കട്ടെ. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നംകുളത്തുവച്ച് പാട്ടെഴുത്തിന്‍റെ അന്‍പത് വര്‍ഷങ്ങള്‍ എന്നപേരില്‍ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയെ ആദരിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടിരുന്നു. ലീഗിന് വലിയ സ്വാധീനമൊന്നുമില്ലാത്ത കുന്നംകുളത്ത് ലീഗുകരോന്നുമില്ലാത്ത ചടങ്ങില്‍ യൂസഫലി കേച്ചേരി തന്‍റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച വ്യക്തിയായി സീ എച്ച് നെ ഓര്‍മ്മിക്കയുണ്ടായി അദ്ദേഹം മുഖ്യമന്ത്രിയായി തുടന്നിരുന്നെങ്കില്‍ കേരളത്തില്‍ ഒരു പാടുമാറ്റങ്ങള്‍ക്ക് വഴിവെച്ചിരുന്നെന്നും അഭിപ്രായപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പകുതിയും സീ എച്ച് നെ കുറിച്ചു പറയനാണ് അദ്ദേഹം ഉപയോഗിച്ചത്.

ലീഗുകാര്‍ സ്നേഹിച്ച സീ എച്ചിനെ മാത്രമല്ല യൂസഫലി കേച്ചേരിയും എം ടിയും ബഷീറും പൊറ്റക്കാടും സ്നേഹിച്ചിരുന്ന സീ എച്ചിനെക്കൂടിയാണ് മാണി മുഖ്യമന്ത്രിപദത്തില്‍നിന്ന്‍ ഇറക്കിവിട്ടത്. കേരള കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തോട് കൂടെനിന്ന ചരിത്രമാണ് ലീഗിനുള്ളത് കോട്ടയത്ത് ലീഗ് മാത്രം വാഴുന്ന ഈരാറ്റുപേട്ട അടക്കമുള്ള മേഖലകള്‍ മാണിയെ പിന്തുനച്ചിട്ടെയുള്ളൂ. എന്നിട്ടും മാണി ലീഗിനോട് ഈ ചതിചെയ്തു. പകമനസ്സില്‍ കുടിയിരുത്തിയ മാണി പിന്നീട് സീതിഹാജിയെയും വെറുതെ വിട്ടില്ല. സീ എച്ച്ന് ശേഷം വന്ന ലീഗ് നേതാക്കളെ മുന്നില്‍ നിര്‍ത്തി സീതിഹാജിയെ മന്ത്രിപദത്തില്‍ നിന്ന്‍വരെ അകറ്റി. അന്ന് കരുണാകരന്‍ സീതിഹാജിയെ ചീഫ് വിപ്പാക്കി കൂടെ നിര്‍ത്തി. “പാര്‍ട്ടി എന്നേ ചീപ്പാക്കി… ലീഡര്‍ എന്നേ വിപ്പാക്കി” എന്ന് സീതിഹാജി പറഞ്ഞതും ചരിത്രം.

മാണിക്ക് ബജറ്റവതരിപ്പിക്കാന്‍ കാവല്‍ നിന്നപ്പോള്‍ സീതിഹജിയുടെ മകന്‍ PK ബഷീര്‍ ഈ കഥകള്‍ മറന്നിട്ടുണ്ടാകാം. പക്ഷേ ജനിക്കുന്നതിന് മുന്‍പ് കഴിഞ്ഞ രാഷ്ട്രീയ ചരിത്രം M C വടകരയും M I തങ്ങളുംമെല്ലാം പഠിപ്പിച്ച പാര്‍ട്ടിയുടെ രാഷ്ട്രീയ ക്ലാസുകളില്‍ നിറകണ്ണുകളോടെ കേട്ടിരുന്ന പുതുതലമുറക്കും CH നെ തൊട്ടറിഞ്ഞ പഴയ തലമുറക്കും മറക്കാനാകുമോ.

കേരള രാഷ്ട്രീയത്തില്‍ മാന്യതയുടെ മുഖമല്ലല്ലോ മാണി സാര്‍. അരനൂറ്റാണ്ട് കാലമായി പലപാര്‍ട്ടികള്‍ക്കും പലനേതാക്കള്‍ക്കും അഴിമതിയുടെയും കുതികാല്‍വെട്ടിന്‍റെയും കഥകള്‍ മാണി സാറിനെ കുറിച്ച് ഓര്‍ത്തെടുക്കാനുണ്ട്. പിന്നെന്തിനാണ് അഴിമതിയില്‍ മുങ്ങിയ അതും ലീഗ് മുന്നോട്ടുവച്ച മദ്യനയത്തെ അട്ടിമറിച്ച മാണിക്ക് പിന്തുണ നല്‍കുന്നത്.