Share The Article

IMG-20160415-WA0003

തിരഞ്ഞെടുപ്പുനാളുകള്‍ അടുക്കുമ്പോഴാണ് സമ്പൂര്‍ണ്ണ സാക്ഷരതയുടെ പൊള്ളത്തരങ്ങള്‍ വെളിവാകുന്നത്. അക്ഷരത്തെറ്റുകള്‍ സ്വാഭാവികമെങ്കിലും ചുവരെഴുത്തുകളില്‍ അങ്ങനെ സംഭവിക്കുന്നത് മായാത്ത ചിരികള്‍ക്ക് വഴിയൊരുക്കാറുണ്ട്. ചില പേരുകള്‍, വാക്കുകള്‍ എങ്ങനെ എഴുതണം എന്നറിയാതെ കുഴങ്ങുന്ന ചുവരെഴുത്തുകാര്‍ അവരവരുടെ വിശ്വാസങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ചു ചുവരുകളെ ചിരിയുടെ ഉത്സവപ്പറമ്പുകളാക്കാറുണ്ട്.

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ രാജഗോപാലിനോടും ശിവന്‍കുട്ടിയോടും മല്‍സരിക്കുന്ന വി. സുരേന്ദ്രന്‍പിള്ളയുടെ ഇലക്ഷന്‍ ചുവരെഴുത്ത് വൈറലാകുന്നു. തിരുമല പെട്രോള്‍ പമ്പിന് സമീപത്തുള്ള ചുവരില്‍ പൊളപ്പനായി എഴുതിയ വി. സുരേന്ദ്രന്‍ പിള്ളയുടെ പേരില്‍ വന്ന തെറ്റ് വഴിയാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് നിവര്‍ന്നുകിടപ്പുണ്ട് ഇപ്പോഴും. എഴുതുന്നവര്‍ക്ക് രണ്ടാമതൊരു വായന ഉണ്ടാകുന്നില്ലേ, സഹായികളായി നില്‍ക്കുന്നവര്‍ക്ക് അക്ഷരാഭ്യാസമില്ലേ എന്നൊക്കെ നമ്മള്‍ സംശയിച്ചുപോയാല്‍ ആരും കുറ്റം പറയരുത്.

ഇതിനെക്കാളും അത്യുഗ്രന്‍ ചുവരെഴുത്ത് മണ്ടത്തരങ്ങള്‍ കണ്ടു ഞെട്ടിയിരുന്നു കേരളം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത്. കേരളത്തിലെ സകല പഞ്ചായത്തുകളില്‍ ഒരു ചുവരിലെങ്കിലും ഒരു തെറ്റെങ്കിലും വരുത്തി നിര്‍വൃതിയടഞ്ഞിട്ടുണ്ട് എഴുത്തുകാര്‍. അത്യപൂര്‍വ്വമായ സ്ഥാനാര്‍ത്ഥി പേരുകളും ചിലയിടങ്ങളില്‍ ചിരിക്ക് വകയൊരുക്കിയതും കൌതുകകരമായിരുന്നു.

34676-1445412153election2

 

 

 

poster2aa

 

 

 

poster4a

 

 

 

 

 

 

 

 

 

 

 

 

പേരില്‍ ഒരക്ഷരം മാറി നാറുന്ന ഗതികേടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വരാതിരിക്കാന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും, കേരള സാക്ഷരതയെ അപമാനത്തിന്റെ പടുകുഴിയില്‍ തള്ളാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട് ഇത്തവണയും വോട്ടര്‍മാര്‍.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.