0 Shares 153 Views

കേരളത്തിലെ പുതിയ രാഷ്ട്രീയ അട്ടിമറികളിലേക്ക് കണ്ണുംനട്ട് ദോഹയിലെ ബഹുഭൂരിപക്ഷം മലയാളികള്‍

01നിങ്ങളുടെ ശബ്ദം: ഇവിടെ പ്രകടിപ്പിക്കുന്നത് നിങ്ങളുടെ ശബ്ദമാണ്.

കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓരോ ചലനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുവാനും അവരില്‍ ഒരുവനായി പ്രവര്‍ത്തിക്കുവാനും വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന ഒട്ടനവധി മലയാളികള്‍ ദോഹയിലുണ്ട്. കേരളത്തിലെ ആം ആദ്മി പാര്‍ട്ടി സ്‌നേഹത്തിന്റെയും കരുണയുടെയും സഹിഷ്ണുതയുടെയും വലിയൊരു വാതായനമാണ് അവര്‍ക്കുമുന്നില്‍ തുറന്നിട്ടിരിക്കുനത്.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂര്‍ത്തിഭാവമായി എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതില്‍ അവര്‍ പൂര്‍ണമായും വിജയിച്ചിരിക്കുകയാണ്. നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മലയാളികളാണ് കേരളത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടാകാന്‍ പോകുന്ന അത്യുജ്ജല അട്ടിമറി വിജയത്തിനായി കാതോര്‍ക്കുന്നത്.

ഡല്‍ഹിയില്‍ തുടങ്ങി ഇപ്പോള്‍ കേരളത്തിലും, രാജ്യത്താകമാനവും പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ജനശക്തിയുടെ മുന്നേറ്റത്തെ വളരെ ഗൌരവമായി അവര്‍ നോക്കി കാണുകയും അതില്‍ മനംകുളിര്‍ക്കെ സന്തോഷിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരുടെ വിയര്‍പ്പില്‍നിന്നും അപ്പം ഭക്ഷിക്കുകയും പിന്നീട് അവരെ കഷ്ട്ടതയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന രാഷ്ട്രീയ കോമരങ്ങളുടെ പേടി സ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു ആം ആദ്മി പാര്‍ട്ടി. നാലാം നാള്‍ ക്രിസ്തുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റ പോലെ ജനങ്ങളും കപട രാഷ്ട്രീയക്കര്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ തണലില്‍ കൈയില്‍ ചൂലുമായി. ഈ മാറ്റങ്ങള്‍ക്കെല്ലാം ശക്തമായ പിന്തുണയുമായി ദോഹയിലെ സന്മനസ്സുള്ള മലയാളികള്‍

ഞങ്ങളോട് ബന്ധപ്പെടുവാന്‍

സജി വെട്ടിക്കാട്ടില്‍
0097477749485

മുഹമ്മദ് ഫിറോസ്
0097433882095

Write Your Valuable Comments Below