കേരള പോലീസിന്റെ താന്തോന്നിത്തരം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യത്തില്‍ 2009 ലേത്

580498_537469589654029_2080526176_nകേരള പോലീസിന്റെ തന്തോന്നിത്തരം എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പ്രചരിപ്പിക്കുപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടുകാണും. പോലീസ് പട്ടാപ്പകല്‍ പൊതുനിരത്തില്‍ വെച്ച് നടത്തുന്ന മൃഗീയമായ തേര്‍വാഴ്ചകളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാന്‍ കഴിയുക. ഇപ്പോള്‍ കാസര്‍ഗോഡ്‌ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ വീഡിയോയും പ്രചരിക്കപ്പെടുന്നത്. എന്നാല്‍ എന്താണ് സത്യം? സത്യത്തില്‍ ഈ വീഡിയോ 2009 നവംബറില്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോ ആണ്.

ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന വീഡിയോ

http://www.youtube.com/watch?v=hS3r-OYSN4M&feature=player_detailpage

പോലീസുകാര്‍ ഭ്രാന്തന്മാരെപ്പോലെ വാഹനത്തിനുനേരെ കല്ലെറിയുന്നതും, ഒപ്പം ഇന്നോവ വണ്ടി അടിച്ചു തകര്‍ക്കുന്നതും, പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ബൈക്ക് തള്ളി താഴെയിടുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുമെന്ന് ശപഥമെടുത്ത് ജോലിക്കിറങ്ങിയ പോലീസുകാര്‍ അവ മനപൂര്‍വം നശിപ്പിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. ധാരാളം ആളുകള്‍ നോക്കി നില്ക്കുമ്പോഴാണ് പോലീസിന്റെ ഈ കാടത്തരം. എന്നിരുന്നാലും 2009 ലെ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുമ്പോള്‍ അന്നുണ്ടായ പ്രശ്നങ്ങള്‍ വീണ്ടും ആവര്‍ത്തിക്കണം എന്നാണോ ഈ വീഡിയോ പേര് മാറ്റി ഡേറ്റ് മാറ്റി ഇറക്കുന്നവരുടെ ഉദ്ദേശം?

2009 ലെ യഥാര്‍ത്ഥ വീഡിയോ