Share The Article

new

രോഹിത് കെപി എന്ന വ്യക്തിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇവിടെ ചര്‍ച്ച വിഷയം…

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

“കോഴിക്കോട് സിനിമ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ,
പ്രത്യേകിച്ച് അപ്‌സര,രാധ എന്നീ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോകുമ്പോ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്ന A/C എന്ന വാക്കിനു നേരെ കണ്ണടക്കുക എന്നിട്ട് ഒരു 50 അല്ലെങ്കില്‍ 60 രൂപ കൊടുത്തിട്ട് കാണാന്‍ അവസരം ഉണ്ടാകുമോ എന്ന് ചോദിക്കുക. കാരണം ആ കാശിനു പോലും ഉള്ള നിലവാരം ഈ തിയേറ്ററുകള്‍ക്കില്ല …

ഒരു ബിസിനസ് ചെയ്യുമ്പോ കുറച്ചു മാന്യതകള്‍ പാലിക്കണം …. കോഴിക്കോട് കുറച്ചു തിയേറ്ററുകള്‍ മാത്രമേ ഉള്ളു എന്നതിനാല്‍ പാവം പ്രേഷകരെ ഇങ്ങനെ ചൂഷണം ചെയ്യരുത് ..
ഇന്നലെ രാധ തിയേറ്ററില്‍ മാനേജറോട് നേരിട്ട കാര്യം ബോധിപ്പിച്ചിട്ടും ഇന്റെര്‍വല്‍ നു ശേഷം a/c ഓഫ് ചെയ്തത് എല്ലാം ഈ ചൂഷണത്തിന്റെ ഭാഗം ആയെ കരുതാനാകൂ …

കോഴിക്കോടിനു അടുത്തുള്ള മുക്കം,കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഇതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ നേരാവണ്ണം ഇരുന്നു സിനിമ കാണാം ..
ടിക്കറ്റ് നിരക്ക് ഒരല്‍പം കുറവായിരുനെങ്കില്‍ ഫിലിം സിറ്റി സജസ്റ്റ് ചെയ്യാമായിരുന്നു …ഇതിപ്പോ അതിനും പറ്റൂല …
(പിന്നെ, ഞായറാഴ്ച ദിവസം സ്പെഷ്യല്‍ നിരക്ക് ഈടാക്കുന്ന തിയേറ്റര്‍ ഉണ്ട് കോഴിക്കോട് … അന്ന് പറ്റുമെങ്കില്‍ മള്‍ട്ടിപ്ലെക്സില്‍ ല്‍ പോവുക ..)

എന്റെ സുഹൃത്തുക്കള്‍ എല്ലാം കോഴിക്കോട് ഒത്തുചേരുന്നതിനാല്‍ ആണ് ഞാന്‍ കോഴിക്കോട് പോയി സിനിമ കാണുന്നത് … ഇക്കണക്കിനു രണ്ടും കല്പ്പിച്ചു ഞാന്‍ എന്റെ തട്ടകം കൊണ്ടോട്ടി ആക്കും …

കോഴിക്കോട് ഇനിയും നല്ല തിയേറ്ററുകള്‍ വരന്‍ പോകുന്നു എന്നു കേട്ടു .. ന്യായമായ നിരക്കില്‍ നല്ല സര്‍വീസ് കൊടുത്താല്‍ ടിക്കറ്റ് കിട്ടിയില്ലെങ്കിലും അടുത്ത ഷോയ്ക്ക് അവിടെ നിന്നു തന്നെ കാണാന്‍ വേണ്ടി ആളുകള്‍ കാത്തു നില്ക്കും എന്നാ കാര്യത്തില്‍ സംശയം ഇല്ല …

ഇദ്ദേഹത്തിന്റെ ഈ എഫ്ബി പോസ്റ്റ്‌ ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. കോഴിക്കോട് എന്ന് മാത്രമല്ല കേരളത്തിന്റെ മറ്റു പല മേഘലകളിലും തിയറ്ററുകള്‍ ഇത്തരം സ്വഭാവ രീതികള്‍ വച്ച് പുലര്‍ത്തുന്നുവെന്നത് തികച്ചും വേദനജനകമാണ്…

തുടരും…

  • 1
    Share