Share The Article

ricoh_imaging_ricoh_wg-m1_i

റിക്കോ ഇമേജിംഗ് അമേരിക്കാസ് കോര്‍പറേഷന്‍ RICOH WGM1 എന്ന പേരില്‍ ഡിജിറ്റല്‍ ആക്ഷന്‍ കാമറയുമായെത്തുന്നു. സാഹസിക ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി വാട്ടര്‍പ്രൂഫ്, കോള്‍ഡ്പ്രൂഫ്, ഷോക്ക് റസിസ്റ്റന്റ് സവിശേഷതകളുള്ള കാമറയാണ് കമ്പനി അവതരിപ്പിക്കുന്നത്. WG സീരീസിലുള്ള ഈ മോഡല്‍ ജീവിതത്തിന്റെ ചലനാത്മക നിമിഷങ്ങളെ അതിന്റെ മിഴിവു ചോരാതെ പകര്‍ത്താന്‍ സഹായിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

വൈഫൈ കണക്ടിവിറ്റിയുള്ള ഈ കാമറ, 32 അടി ആഴത്തിലും വെള്ളം കയറാത്തതും 6 അടി ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ പോലും ഷോക്ക് റസിസ്റ്റന്റുള്ളതുമായിരിക്കും. 10°C ല്‍ ഉള്ള തണുപ്പിനെ പോലും പ്രതിരോധിക്കാനും കാമറയ്ക്കു കഴിയും. ഫുള്‍ എച്ച് ഡി മൂവിയും ചിത്രീകരിക്കാനാകുന്ന ഈ കാമറയില്‍ 1.5 ഇഞ്ച് എല്‍സിഡി മോണിറ്ററും ഉണ്ട്. 14 എംപി റസല്യൂഷനുള്ള ചിത്രങ്ങള്‍ ഈ കാമറയില്‍ ലഭിക്കും. വ്യത്യസ്ത പ്രതലങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താവുന്ന വിധത്തിലുള്ളതാണ് കാമറയുടെ ഡിസൈനും ക്രമീകരണങ്ങളും. ഏകദേശം 18,000 രൂപയോളമാണ് ഇന്ത്യയില്‍ WGM1ന്റെ വില.