ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

3

sania
ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തിരഞ്ഞെടുക്കപ്പെട്ടു. ഖേല്‍ രത്‌ന പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് സാനിയ. അറ്റ്‌ലാന്റ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തെ തുടര്‍ന്ന് 1996ല്‍ ഖേല്‍ രത്‌ന ലഭിച്ച ലിയാണ്ടര്‍ പെയ്‌സ് ആണ് ആദ്യമായി ഈ നേട്ടം കൈവരിച്ച ടെന്നീസ് താരം.

നിലവില്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ മിര്‍സ. മാര്‍ട്ടീന ഹിന്‍ജിന്‍സുമൊത്ത് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം നേടിയ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി ആണ്. ഇരുപത്തിഎട്ട് വയസുകാരിയായ സാനിയ മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഇത്തവണത്തെ അര്‍ജുന അവാര്‍ഡുകളും പ്രഖ്യാപിച്ചു. 17 പേരാണ് അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഷൂട്ടര്‍ ജിത്തു റായി, ദീപ കര്‍മാക്കാര്‍, ഹോക്കി താരം പി.ആര്‍.ശ്രീജേഷ്, റെസലിംഗ് താരങ്ങളായ ബജ്രംഗ്, ബബിത, അത്‌ലെറ്റ് എം.ആര്‍. പൂവമ്മ എന്നിവരാണ് അര്‍ജുന അവാര്‍ഡ് നേടിയ പ്രധാനികള്‍.

ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് കൈമാറും.

Write Your Valuable Comments Below