Share The Article

2362E7A500000578-2845000-image-50_1416626852822

ഏറെ കാലം യൂട്യൂബില്‍ മോസ്റ്റ്‌ പോപ്പുലര്‍ ഗാനമായി ഇടം പിടിച്ച സൈയുടെ ഗന്നം സ്റ്റൈലിന്റെ റെക്കോര്‍ഡ്‌ ചൈനയില്‍ നിന്നും വന്ന ചിക് ചിക്കിന് തകര്‍ക്കാന്‍ സാധിക്കുമോ ? വേറൊന്നും കൊണ്ടല്ല, ഗാനം യൂട്യൂബില്‍ ഇറങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം ഒമ്പത് ദശലക്ഷം പേരാണ് ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്.

വാങ് റോങ് റോളിന്‍ ആലപിച്ചിരിക്കുന്ന ഗാനം ഗന്നം സ്‌റ്റൈലിനെ കടത്തിവെട്ടുന്ന തരത്തില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. കോഴിയെ മുഖ്യ കഥാപാത്രമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അതിന്റെ സ്യൂട്ട് അണിഞ്ഞെത്തുന്ന നര്‍ത്തകരും രംഗം രസകരമാക്കുന്നു.

കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഗാനം മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്നതാണ്.