arab_league_map_475x297px

അറബ് മേഖലയില്‍ 2020 ആവുമ്പോഴേക്കും 1.7 കോടി തൊഴിലവസരങ്ങള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്.അറബ്  മേഖലയിലെ തൊഴിലില്ലായ്മക്ക് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്  അറബ് വിജ്ഞാന റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു . മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് പ്രതിശീര്‍ഷ വരുമാനം ഗണ്യമായി കുറയുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് അറബ് നോളജ് ഡയറക്ടറും കോഓഡിനേറ്ററുമായ ഡോ. ഗെയ്ത് ഫാരിസ് വ്യക്തമാക്കി.

ദുബൈയില്‍ സംഘടിപ്പിച്ച വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളില്‍ 50 ശതമാനത്തില്‍ അധികം തൊഴില്‍രഹിതരായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മേഖലയിലെ ജനസംഖ്യയുടെ വലിയ വിഭാഗം യുവജനങ്ങളാണ്. അതില്‍ പകുതിയും  25 വയസിന് താഴെയുള്ളവരാണ്. മൊത്തം ജനസംഖ്യയില്‍ 33 ശതമാനം മാത്രമാണ് 15 വയസിന് താഴെയുള്ളവരെന്നും അദ്ദേഹം വിശദീകരിച്ചു.