ഗവണ്മെന്റ് നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ ? ഒരൊറ്റ ക്ലിക്കില്‍ വിവരമറിയാം

10

gkqkzjiebubxj2eayabf

എഡ്വേര്‍ഡ് സ്‌നോഡന്‍ ഉയര്‍ത്തി വിട്ട കൊടുങ്കാറ്റ് ഇതുവരെ തീര്‍ന്നിട്ടില്ല. അതോടെയാണ് ഗവണ്മെന്റ് ഒരു സാധാരണക്കാരനെ പോലും കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, അതി സൂക്ഷ്മമായി ചോര്‍ത്തുന്നുണ്ടെന്നും ലോകം വിശ്വസിക്കുന്നത്. അങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാം ഓരോരുത്തരും മനസിലാക്കുന്നത്.

അതിനു നിങ്ങളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ‘ഡിറ്റെക്ട്’. ഈ സൗജന്യ ഡെസ്‌ക്‌ടോപ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നത് പ്രമുഖ സുരക്ഷാ ഗവേഷകനായ ക്ലൗഡിയോ ഗൗര്‍നിയെരിയാണ്. മാല്‍വെയര്‍ ഇന്‍ഫെക്ഷനില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറുകളെ സദാസമയം രക്ഷിക്കുകയാണ് ഡിറ്റെക്ട് ചെയ്യുന്നത്. ചാരപ്പണി ചെയ്യുന്ന ദുഷ്ട സോഫ്റ്റ്‌വെയറുകളെ നിഷ്‌ക്രീയമാക്കാനും ഡിറ്റെക്ടിനു കഴിയും

പ്രൈവസി ഇന്റര്‍നാഷണല്‍,ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം ഡിറ്റെക്ടിനുണ്ട്. മറ്റ് പല സോഫ്റ്റ്‌വെയറുകളും പേയ്ഡ് വെര്‍ഷനില്‍ പോലും പരാജയപ്പെടുന്നിടത്താണ് ഡിറ്റക്ട് വ്യത്യസ്തമാകുന്നത്

‘ഡിറ്റെക്ട്’ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Write Your Valuable Comments Below