Share The Article

02

ദുരുഹതകളുടെ ലോകത്തേക്കുള്ള യാത്ര കുടുതല്‍ എളുപ്പം ആകുന്നു. നീച പ്രവര്‍ത്തികള്‍ക്കും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലമായ ഡാര്‍ക്ക് നെറ്റ് കുടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന രീതിയില്‍ നവീകരിച്ചു.

ഗൂഗിള്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പുതിയ സര്‍ച്ച് എന്‍ജിനു ‘ഗ്രാംസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ടോര്‍ ബ്രൌസര്‍ വഴി മാത്രമേ ഗ്രാംസ് ഉപയോഗിക്കാന്‍ സാധിക്കു. മയക്കു മരുന്നുകള്‍, വെടിക്കോപ്പുകള്‍ മറ്റു നിയമവിരുദ്ധ സേവനങ്ങള്‍ എന്നിവ തേടുന്നവര്‍ക്ക് ഗ്രാംസ് ഒരു ആശ്വാസം തന്നെയാണ്.

ഇനി ആര്‍ക്കും ഇത് എവിടെ കിട്ടും??എങ്ങനെ കിട്ടും?? എന്നുള്ള ചോദ്യങ്ങളുമായി അലയേണ്ടി വരില്ല, കാരണം ഗ്രാംസ് ഒന്നും വിടാതെ എല്ലാത്തിനും ഉള്ള ഉത്തരം ഒരൊറ്റ സര്‍ച്ച് കൊണ്ട് നല്‍കും. ഗ്രാംസ് പ്രവര്‍ത്തിക്കുന്നത് ബീറ്റയിലാണെങ്കിലും എട്ടില്‍ കുടുതല്‍ ഓണ്‍ലൈന്‍ വിപണികള്‍ ഗ്രംസുമായി സഹകരിക്കുന്നുണ്ട്. സില്‍ക്ക് റോഡ് 2, ആഗോര, പണ്ടൊര തുടങ്ങിയ ഡാര്‍ക്ക് നെറ്റ് വെബ് സൈറ്റ് പ്രമുഖന്മാര്‍ ഈ കുട്ടത്തില്‍പ്പെടുന്നു.

03

ഒരു ഐറ്റം സര്‍ച്ച് ചെയ്യുമ്പോള്‍ അതിന്റെ നിര്‍മാതാവിന്റെ പേരു, സ്ഥലം,വില തുടങ്ങി എല്ലാ വിവരങ്ങളും ഗ്രാംസ് നമുക്ക് നല്‍കും. ഗ്രാംസ് ഒരു ഗൂഗിള്‍ ‘ടൈപ്പ്’ ആണെന്ന് പറയുന്നതില്‍ തെറ്റില്ല, കാരണം രൂപത്തിലും ഭാവത്തിലും എല്ലാം ഗ്രംസില്‍ നമുക്ക് ഗൂഗില്‍ ദൃശ്യമാകും. ഈ സാദൃശ്യം ഒരു പ്രചാരണ ഐഡിയ ആണെന്ന് വേണെമെങ്കില്‍ പറയാം, ഗൂഗിളിന്റെ പേരും പ്രശസ്തിയും വച്ചു ഗ്രംസിനു നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയുള്ള മാര്‍ഗാമാണ് ഈ രൂപ സദ്രിശ്യം എന്ന് നമ്മുക്ക് പറയാം.

പുതിയ URL വഴി പ്രവര്‍ത്തിക്കുന്ന പഴയ വെബ് സൈറ്റുകള്‍, ഇപ്പോള്‍ ഡൌണ്‍ ആയ വെബ് സൈറ്റുകള്‍ എന്നിവയും ഗ്രാംസ് വഴി നമുക്ക് കണ്ടു പിടിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ ഒരു പ്രതേകത തന്നെയാണ്. രണ്ടു ആഴ്ച്ച കൊണ്ട് ദിവസേന പതിനാലു മണിക്കൂറില്‍ അധികം പണിയെടുത്താണ് ഗ്രാംസ് ഉണ്ടാക്കി എടുത്തതെന്നു ഇതിന്റെ പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാത്ത സൃഷ്ടാവ് പറഞ്ഞു.

എല്ലാം കൂടി ഒറ്റയ്ക്ക് ചെയ്യാന്‍ പാടാണെങ്കിലും ജോലിക്കാരെ വയ്ക്കാന്‍ ഇദ്ദേഹം തയ്യാറല്ല, കാരണം ഈ സൈറ്റിന്റെ രഹസ്യ സ്വഭാവം നഷ്ട്ടപ്പെടും എന്ന പേടി തന്നെ. ഇതിനിടയില്‍ ഗ്രാംസ് കുറച്ചു മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമാവുക്കയും ചെയ്തു. DDoS ആക്രമണം നിമിത്തമാണ് ഇത് സംഭവിച്ചത്. പക്ഷെ ഇതിലൊന്നും ഗ്രാംസ് തളരില്ലെന്നും, കുടുതല്‍ കടുത്ത പോരാട്ടങ്ങള്‍ക്ക് ഗ്രാംസ് തയ്യാറാണെന്നും ഗ്രാംസ് സൃഷ്ടാവ് പറഞ്ഞു.