Share The Article

 

SDFG

കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഗോകര്‍ണം. ഒരു തീര്‍ത്ഥാടന കേന്ദ്രം മാത്രമായിരുന്നു ഈ സ്ഥലം ഇന്ന് രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്….

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം

തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.

09 1433850513 03gokarna

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്.

ശിവഭഗവാന്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു ഗോകര്‍ണത്തെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍. തമിഴ്കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷ്രേത്രത്തെക്കുറിച്ച് പറയുന്നുണ്ട്.

കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കുകയായിരുന്നു. രാക്ഷസരാജാവായ രാവണനാണ് മഹാബലേശ്വര ക്ഷ്രേത്രത്തിലെ ശിവലിംഗം ഇവിടെയെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഗോകര്‍ണത്തെ കടല്‍ത്തീരംമനോഹരമായ കടല്‍ത്തീരങ്ങളാണ് ഗോകര്‍ണത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുഡ്‌ലെബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍.

10 1433919721 10local fisherman in gokarna beach

ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയായാണ് ഗോകര്‍ണത്തിന്റെ സ്ഥാനം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റര്‍ ആണ് ഗോകര്‍ണത്തിലേക്കുള്ള ദൂരം. കേരളത്തില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ മംഗലാപുരം വഴി ദേശീയ പാത് 17ലൂടെ ഗോകര്‍ണത്തില്‍ എത്തിച്ചേരം.

10 1433919758 16kodalu beach at gokarna

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗോകര്‍ണം സന്ദര്‍ശിക്കാന്‍ നല്ല സമയം. ഏപ്രില്‍ മെയ് മാസത്തില്‍ ഇവിടെ കനത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്.

09 1433850501 01gokarna