ചാനല്‍ ക്യാമറയില്‍ ലൈവായി അവതാരകക്ക് പ്രണയാഭ്യര്‍ത്ഥന !

12

02

അമേരിക്കന്‍ ചുഴലിക്കാറ്റിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യവേ കെടിഎല്‍എ ചാനല്‍ അവതാരകക്ക് നേരെ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന. ഷര്‍ട്ട്‌ ധരിക്കാതെ ഒരു നായയേയും പിടിച്ചു കൊണ്ട് നടന്നു പോവുകയായിരുന്ന യുവാവാണ് ഹോ നിങ്ങള്‍ വളരെ സുന്ദരി ആണല്ലോ എന്നും പറഞ്ഞു കൊണ്ട് നിങ്ങള്‍ ഒരു ഡേറ്റിന് വരുന്നോ എന്ന് ചോദിച്ചത്.

പെട്ടന്നുള്ള ചോദ്യത്തില്‍ പകച്ച യുവതി താങ്കള്‍ ഇപ്പോള്‍ കെടിഎല്‍എ ടിവിയില്‍ ലൈവാണ് എന്ന് യുവാവിനെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതിയുടെ പിന്നീടുള്ള സംസാരത്തിലും ആ അങ്കലാപ്പ് കാണാമായിരുന്നു.

കോര്‍ട്ട്നി ഫ്രിയല്‍ എന്ന് പേരുള്ള അവതാരക പിന്നീട് ട്വിറ്ററില്‍ സംഭവത്തെ തമാശയാക്കി.

Write Your Valuable Comments Below