1ചിലര്‍ പറയുന്നു ചായ കുടിക്കുന്നതുപോലെയെ ചാരായവും ഉള്ളൂ ..

ചായ കുടിക്കുന്നവര്‍ക്ക് ചാരായവും കുടിക്കവുന്നത്തെ ഉള്ളൂ ..
അഥവാ രണ്ടും ഒരേതരത്തില്‍ ശരീരത്തിന് കേടാണെന്ന്..

അങ്ങനെയാണെകില്‍ കുടിയാ ചായക്ക് മുകളില്‍ എന്തുകൊണ്ട് അത് ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല ..

എന്നാല്‍ ചായ കുടിക്കുന്നത് ശരീരത്തെ ഉത്വേജിപ്പിക്കുന്നു
പക്ഷെ ചായ ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ചാരായം പോലെ ഹാനികരം അല്ല ..
എങ്കിലും അധികമായാല്‍ ചായയും വിഷം തന്നെ ..

മദ്യം ശാരീരിക അസ്വാസ്ത്യങ്ങള്‍ക്കും, ഹൃദയാഘാതങ്ങള്‍ക്കും മാത്രമല്ല മാനസികവും ആയ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു ..

ഒരു ഭക്തന്‍ ഇങ്ങനെ എഴുതി ..

ചാരായം കുടിക്കരുതെ ..
ധനം നശിചിടും മാനകേട് ഭവിച്ചിടും അതുകൊണ്ട്
ചാരായം കുടിക്കരുതെ ..

എത്ര നല്ല പണക്കാര്‍ പലരുമീ ഉലകില്‍ ..
എത്രവേഗം ദാരിദ്രരായ് തീര്‍ന്നതും ഓര്‍ക്കുകില്‍ ..

മാത്രപോലും കുടിക്കാതെ ദൈവത്തിന്‍ വഴിയില്‍ ..
സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയേ …

മറ്റൊരാള്‍ ഇങ്ങനെയും എഴുതി

ഒരു വേശ്യയെ പ്രാപിക്കുക,
ഒരാട്ടിനെ കൊല്ലുക, ഒരു കുപ്പി കള്ളു
കുടിയ്ക്കുക ഇതിലൊന്നു ചെയ്യാന്‍
ഗുരു ശിഷ്യനോടാജ്ഞാപി ച്ചു. ശിഷ്യന്‍
ആലോചിച്ചു:
വേശ്യയോടൊപ്പം ശയിക്കുകയെന്നാ
അതു
രണ്ടാത്മാക്കളെ മലിനമാക്കുകയാണ് ,
തന്റെയും ആ സ്ത്രീയുടെയും; അതിനാല്‍
അതു
വേണ്ട. ആട്ടിനെ കൊല്ലുകയെന്നാല്‍
അതിലും നിഷിദ്ധം: ഒരു
ജീവനെടുക്കുന്നത്
കൊടുംപാപം തന്നെ. ആ
വഴിയ്ക്കും താന്‍
പോകുന്നില്ല. പിന്നെയുള്ളത് ഒരു
കുപ്പി കള്ളാണ്; അതുകൊണ്ടെന്തെങ്
കിലും ഹാനി വരുമെങ്കില്‍ അതു
തന്നിലൊതുങ്ങുന് നതേയുള്ളു. അയാള്‍
അതുതന്നെ തിരഞ്ഞെടുത്തു.
പക്ഷേ കള്ളു
തലയ്ക്കു പിടിച്ച ശിഷ്യന്‍
ഒരാട്ടിനെ കൊല്ലുക മാത്രമല്ല,
വേശ്യാലയം തിരക്കി പോവുകയും ചെയ്തു.