ചാരിറ്റി പ്രവര്‍ത്തനത്തിന് ധനശേഖരണാര്‍ത്ഥം തുണിയുരിഞ്ഞ സുന്ദരികള്‍…

east-anglian

ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെ ഈസ്റ്റ് ആഗ്ലിയന്‍ എയര്‍ ആബുലന്‍സിന് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകര്‍ ഒരു കലണ്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. വെറും കലണ്ടര്‍ അല്ല, പകരം നഗ്നരും അര്‍ദ്ധനഗനരുമായ സുന്ദരിമാരുടെ ചിത്രങ്ങള്‍ മാത്രമുള്ള കലണ്ടര്‍.

ബ്രിട്ടണിലെ വില്യം രാജകുമാരന്‍ അടക്കമുള്ളവര്‍ പൈലറ്റായി സേവനമനുഷ്ട്ടിക്കുന്ന ഈസ്റ്റ് ആഗ്ലിയന്‍ എയര്‍ ആബുലന്‍സിന്റെ സേവനങ്ങള്‍ പാവപ്പെട്ട ജനങ്ങളിലേക്കും എത്തിക്കാന്‍ വേണ്ടിയാണ് ഈ ധനശേഖരണം. 19 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളാണ് ഇതിനായി മുന്നോട്ടുവന്നിരിക്കുന്നത്‌. 12 ചിത്രങ്ങള്‍ കലണ്ടറിന്റെ പ്രചരണാര്‍ത്ഥം ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

കണ്‍ട്രി ലേഡീസ് അണ്‍കവേര്‍ഡ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഈ കലണ്ടര്‍ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ജൂലി അയേഴ്‌സാണ്. പ്രതിഫലമൊന്നും പറ്റാതെ കലണ്ടറിനു വേണ്ടി പലതരത്തിലുള്ള പോസുകള്‍ ചെയ്ത വനിതകളും, ഇതൊരു സേവനം മാത്രമായി കാണുന്നു. ഡിസംബര്‍ അവസാനത്തോടെ വിപണിയില്‍ ഇറങ്ങുന്ന കലണ്ടറിന്റെ ആദ്യ പതിപ്പ് വില്ല്യം രാജകുമാരനുതന്നെ സമ്മാനിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.