ചിലന്തി കടിച്ചാല്‍ എന്ത് സംഭവിക്കും?

new

ചിലന്തിയുടെ വിഷം ഉഷ്ണ രക്തമുള്ള ജീവികളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും…

എട്ടുകാലിയുടെ വിഷത്തില്‍ അടങ്ങിയിട്ടുള്ള ഹീമോടോക്സിന്‍, ന്യൂറോടോക്സിന്‍ എന്നീ രാസ വസ്തുക്കളാണ് മനുഷ്യന് പ്രശ്നങ്ങള്‍ സൃഷ്റ്റിക്കുന്നത്.

എട്ടുകാലിയുടെ കടി കിട്ടിയാല്‍ ആദ്യം ആ ഭാഗത്ത് ചെറിയ ഒരു വൃണം ഉണ്ടാവും. പിന്നെ ദിവസം കഴിയും തോറും പുതിയ പുതിയ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കടിയേറ്റ ഭാഗം വീര്‍ത്തു വരികയും പിന്നീട് ഉറക്ക ക്ഷീണം, സന്ധി വേദന, കണ്ണില്‍ നീര് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

ചികിത്സ കൊണ്ട് എട്ടുകാലിയുടെ വിഷം ഇറക്കാന്‍ സാധിക്കും. തേന്‍, രക്ത ചന്ദനം, പതിമുഖം എന്നിവ ചിലന്തി വിഷത്തിനു പറ്റിയ മരുന്നാണ്.