കൂട്ടത്തില്‍ പാടാന്‍ ആര്‍ക്കും സാധിക്കും. പക്ഷെ കൂട്ടത്തിലെ താരമാകാന്‍ ആര്‍ക്കൊകെ സാധിക്കും??? അവര്‍ ആണ് താരങ്ങള്‍, അവര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…
ആദ്യത്തെ താരം ഒരു കുഞ്ഞു പട്ടികുട്ടിയാണ്. ഒരു ഭീമന് പട്ടിയാണ് ഈ അഞ്ചു പൂച്ചകുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇറങ്ങിയത്. പക്ഷെ ആ പിഞ്ചു പൂച്ചകളെ രക്ഷിക്കാന്‍ ഒരു കുഞ്ഞു പട്ടിയെത്തി. പൂച്ചകളെ നോക്കി മുരളുകയും മുക്കുകയും ഒക്കെ ചെയ്ത ഈ പട്ടിയെ ഈ കുഞ്ഞു മിടുക്കന് പ്രതിരോധിച്ചു, ഒരിക്കല്‍ പോലും പൂച്ച കുഞ്ഞുങ്ങളുടെ രോമത്തില്‍ പോലും തൊടാന്‍ ഈ കുഞ്ഞു നായ ആ വലിയ പട്ടിയെ അനുവദിച്ചില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പൂച്ച കുഞ്ഞുങ്ങളുടെ അടുത്തെത്താന്‍ ഈ ഭീമന് കഴിഞ്ഞില്ല..ഒടുവില്‍ തോല്‍വി സമ്മതിച്ചു ഭീമന് പിന്‍വാങ്ങി. ഇവിടെ ചരിത്രം രചിച്ചത് ഒരു കുഞ്ഞു നായയുടെ പ്രതിരോധവും മനസാനിധ്യവുമാണ്.
അടുത്തത് മനുഷ്യനെ രക്ഷിക്കാന്‍ ഡോള്‍ഫിന്‍ കൂട്ടം വരേണ്ടി വന്നു, വെള്ളത്തില്‍ നീന്താന്‍ ഇറങ്ങിയ ഒരു ഡൈവര്‍ക്ക് പിന്നാലെ വന്നത് നല്ല ഒരു സ്രാവ്..!!! സ്രാവിനെ പ്രതിരോധിക്കാന്‍ എത്തിയത് ഒരു കൂട്ടം ഡോള്‍ഫിനുകളും..!!! സ്രാവിന്റെ നാല് ഭാഗത്തും ഡോള്‍ഫിനുകള്‍ വളയുകയും സ്രാവിനെ ഇടം വലം തിരിയാന്‍ സമ്മതിക്കാതെ അവര്‍ അയാളുടെ ജീവന് രക്ഷിച്ചു മടങ്ങി.
ഇനി പറയാന്‍ ഉള്ളത് രണ്ടു കൂട്ടുകാരുടെ കഥയാണ്. രണ്ട് ആമകളാണ് ഈ കൂട്ടുക്കാര്. കൂട്ടുക്കാര് എന്നാല്‍ എന്തിനും ഏതിനും കൂടെ നില്ക്കുന്നവര്യെന്നാണ്, ഏത് വേദനയിലും കൂടെ കാണും, ഒരു തണലായി, ആശ്വാസമായി, അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നതും, പരിക്ക് പറ്റി അവശനായി കിടക്കുന്ന തന്റെ സുഹൃത്തിന് ആശ്വാസമാവുകയാണ് ഈ ആമ്മ കൂട്ടുകാരന്.
ഇവിടത്തെ നായകന് ഒരു പൂച്ചയും, വില്ലന്‍ ഒരു മുതലയുമാണ്..പൂച്ച രക്ഷിച്ചത് ഒരു പിഞ്ചു ബാലനെയും. ഒരു പാര്‍ക്ക് കാണാന്‍ വന്ന ബാലനെ മുതല അണ്ണന് നോട്ടമിട്ടു, ഈ നോട്ടമിടല് നമ്മുടെ പൂച്ച കുട്ടി കാണുകയും ചെയ്തു, പിന്നെ തന്റെ കുടുംബക്കാരനായ പുലിമാമനെ മനസ്സില്‍ ധ്യാനിച്ച് പൂച്ച മുതലയുടെ മുന്നിലേക്ക്..പിന്നെ തുറിച്ചു നോക്കി, നോട്ടം കുറച്ചു നേരം നീണ്ടു..ഇടയ്ക്ക് മുതല ഒരു നീക്കം നടത്തിനോക്കിയെങ്കിലും പൂച്ച വിദഗ്ദമായി അത് തടഞ്ഞു, ഒടുവില്‍ മുതല കുളത്തിലേക്ക് തന്നെ മടങ്ങി.
ഈ പരമ്പരയിലെ അവസാനത്തെ നായകന് സ്വന്തം മകന്റെ ജീവന് രക്ഷിച്ച ഒരു നായ ആണ്, വെള്ളത്തില്‍ വീണു പിടഞ്ഞ സ്വന്തം മകനെ രക്ഷിക്കാന്‍ ഈ അച്ഛന് പട്ടി വെള്ളത്തില്‍ ചാടി, പിന്നെ തന്റെ കുഞ്ഞിനേയും കടിച്ചു കരയിലേക്ക്..പതിയെ മകനെ കരയില്‍ കയറ്റി ഇരുത്തി, എന്നിട്ട് ‘ഇതൊക്കെ എന്ത്’ എന്ന ഭാവത്തില്‍ ഒന്നും സംഭവിക്കാത്തപ്പോലെ സാധാരണ ജീവിതത്തിലേക്കും..