ചില പുണ്യങ്ങള്‍ – ബിജു

Untitled-1

ഞാന്‍എഴുതാന്‍ വീണ്ടും തുടങ്ങുകയാണ്..എഴുതുക എന്നത് എനിക്ക് ഒരു ആത്മദര്‍പ്പണമാണ്. എനിക്ക് എന്നോടു തന്നെയുള്ള സ്‌നേഹത്തിന്‌ടെ ഉദാത്ത ദൃഷ്ട്ടാന്തമായാണ് ഇതിനെ കാണുന്നത്.

സൌഹൃദം എനിക്ക് ഒരു പ്രാണവായു ആകുമ്പോള്‍ എന്റെ എഴുത്തില്‍ കൂടുതല്‍ സൌഹൃദങ്ങള്‍ കടന്നു വരാം. സൌഹൃദം ചിലപ്പോയോകെ ഒരു നല്ല മഴ പോലെയാണ്.. പതിയെ മനസിലെക്കൂര്‍ന്നിറങ്ങുന്ന മഴയുടെ സംഗീതംപോലെ ചില സൌഹൃദങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തും.

നല്ല സൌഹൃദത്തെപുണ്യംഎന്ന്പറയാം, അതില്‍ നന്മകള്‍ ചേരുമ്പോള്‍ അവപുണ്യങ്ങള്‍ ആയി മാറുന്നു.

ചില സൌഹൃദം നമ്മളിലേക്ക് കടന്നു വരുന്നത് ചിലത് പഠിപ്പിക്കാനാണ്.. അതുമല്ലെങ്കില്‍ ഒരു ഓര്‍മപ്പെടുത്തലിനു വേണ്ടിയാകാം. അവര്‍ പെട്ടെന്ന് കടന്നു പോകും. അവര്‍ പോകുന്നതിനു മുന്‍പ് നമ്മള്‍ പഠിച്ചിട്ടുണ്ടാകും അത് നല്ലതുമാകട്ടെ ചീത്തയോ ആകട്ടെ. ആ പാഠം ഒരു മുതല്‍ക്കൂട്ടായ് ജീവിതത്തില്‍ എന്നും ഉണ്ടാകും.

ചിലതോ വെറുതെ നേരം പോക്കെന്നെ പോലെവന്നു യാതൊരു കമ്മിറ്റ്‌മെന്റും ഇല്ലാതെ നമ്മെ മനസ്സില്‍ തട്ടാതെ കടന്നു പോകുന്നവര്‍. അത്തരം സൌഹൃദം മനസ്സില്‍ യാതൊരു ചലനവും പോലും ഉണ്ടാകാതെ കടന്നു പോകും. അവര്‍ വീണ്ടും തിരിച്ചു വരാം.. അല്ലെങ്കില്‍ വന്നും പോയും … പക്ഷെ നമ്മള്‍ അതിനെകുറിച്ച് ചിന്തിക്കുന്നേയില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കിട്ടിയ ഒരു എഴുതിന്‌ടെ ചില വരികള്‍ ഓര്‍മ വരുന്നു.

നീ തിരിച്ചു വരും
സൌഹൃദം
നിനക്ക് പ്രാണവായുവും
എനിക്കത്
സമര്‍പ്പണവും ആകുമ്പോള്‍
നിനക്ക് ഇനിയുമെത്ര കാലം
ഇങ്ങനെ
മറഞ്ഞിരിക്കാന്‍ കഴിയും……?

ശരിയാണ്ചിലസൌഹൃദങ്ങളില്‍നിന്നും നമുക്ക് മറഞ്ഞിരിക്കാന്‍കഴിയില്ല. ഓടി ഒളിക്കാനും കഴിയില്ല. അവ നമ്മെ പിന്തുടര്‍ന്ന് കൊണ്ടെയിരികും. എത്ര തന്നെ ശ്രമിച്ചാലും ഒരു തീ നാളമായി അവ നമ്മുടെ ഓര്‍മകളെ ആളി കത്തിച്ചു കൊണ്ടെയിരികും. ആ ഓര്‍മകള്‍ ചുട്ടു പൊള്ളുമ്പോള്‍ നമ്മളാ സൌഹൃദത്തെ ദൂരേക്ക് മനസ്സില്‍ നിന്നും വലിച്ചെറിയാന്‍ നോക്കും.

ഇവിടെയാണ് തോല്‍വി… അവ അതിലും വേഗത്തില്‍ തിരിച്ചു വരും അന്നിട്ട് ജയിച്ചു എന്ന് കരുതിയ മനസിനെ തോല്‍വിയുടെ ആഴത്തില്‍ കൊണ്ട് വരും. ഇവിടെ സമ്പൂര്‍ണ്ണ തോല്‍വി സമ്മതിക്കുക. കാരണം സൌഹൃദം അവര്‍ക്കൊരു ആത്മ സമര്‍പ്പണം ആയിരുന്നു.

നല്ല ഒരു സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍മ വരുന്നു. അവന്‍ പറഞ്ഞത് മാലാഖമാരേയും ദൈവ ദൂതന്‍ മാരെയു കുറിച്ചാണ്. അങ്ങനെ വരുന്ന മാലാഖമാരേയും ദൈവ ദൂതന്‍ മാരെയും സ്വപ്നം കൊണ്ട് നടന്ന കുഞ്ഞു നാളുകള്‍. ഒടുവില്‍ ഇന്നു അവരെ കാണുന്നത് സൌഹൃദങ്ങളില്‍ ആണ്.. മാലാഖമാരും ദൈവ ദൂതന്‍ മാരും ആകുന്ന കൂട്ടുകാരില്‍.

ചിലപ്പോഴൊക്കെ ഒരു കുഞ്ഞിനെ എന്ന വണ്ണം കൈകോര്‍ത്ത് ചേര്‍ത്ത് പിടിച്ചു കൂടെ നിര്‍ത്തുന്ന… തെറ്റുകള്‍ക്കു ഒരു നല്ല ഗുരുവായി ശിക്ഷ തരുന്ന, നേര്‍വഴി കാട്ടുന്ന, ഞാന്‍ ഇല്ലെടാ കൂടെ എന്ന് പറഞ്ഞു തോളില്‍ ഒന്ന് തട്ടി പൊരുതാനുള്ള ആത്മ വിശ്വാസം തരുന്ന… നല്ല സൌഹൃദം അതാണ് അറ്റവും വലിയ പുണ്യം എങ്കില്‍.. ഞാന്‍ ആണ് ഏറ്റവും വലിയ ഭാഗ്യവാന്‍…