ചുംബനത്തിന്റെ ജന്മ സ്ഥലം ഇന്ത്യ- “ചുംബനത്തിന്റെ ഇന്ത്യന്‍ ചരിത്രം” (ചുംബന സമര വിരുദ്ധര്‍ അറിയേണ്ടത് )

india1751

മറൈന്‍ ഡ്രൈവില്‍ നടക്കാന്‍ പോകുന്ന ചുംബന സമരം ദേശീയ വ്യാപകമായി ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. അനുകൂലിച്ചും, പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു. ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ചുംബന സമരത്തിന് ആയിരങ്ങളുടെ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചുംബനം എങ്ങനെ ഇന്ത്യയിലെത്തി ? ഇന്ത്യന്‍ ചുംബനത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ..

പാശ്ചാത്യ സംസ്‌കാരമാണിതെന്ന് ആരോപിച്ച് വിവിധ മത സംഘടനകളും ഗ്രൂപ്പുകളും ഇതിനോടകം തന്നെ രംഗത്തെത്തെത്തി കഴിഞ്ഞു. ശരിക്കും ചുംബനം പാശ്ചാത്യ നാടുകളില്‍ നിന്നുള്ളതാണോ? അല്ല എന്നാണ് ചുംബനത്തിന്റെ ചരിത്രം ചികഞ്ഞ അന്വേഷികള്‍ പറയുന്നത്. ചുംബന ചരിത്രത്തിന് പിന്നാലെ പാഞ്ഞ ഗവേഷകന്മാര്‍ പലരും ഒടുവില്‍ വന്ന് നിന്നത് ഇന്ത്യയില്‍ തന്നെയാണ്.

3500 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെയുള്ള ഹിന്ദുത്വത്തിന്റെ ആധാരശിലകളായ വേദങ്ങളിലും സംസ്‌കൃതിയിലും തന്നെയാണ് ചുംബനം പോലെ തന്നെയുള്ള ഒരു രീതിയെ കുറിച്ച് പ്രതിപാദിക്കുന്നതെന്നാണ് ലോക പ്രശസ്ത നരവംശ ശാസ്ത്രഞ്ജനും, ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ ചുംബന ചരിത്രത്തെ കുറിച്ച് അനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളതുമായ ഡോ.വോണ്‍ ബ്രയാന്റ് പറയുന്നത്.

അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം രചിക്കപ്പെട്ട ഹൈന്ദവ ഇതിഹാസ ചരിത്രം മഹാഭാരത്തിലും വായോട് വായ ചേര്‍ത്തുള്ള ചുംബനത്തെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നു. ബി.സി 326 ശേഷം അലക്‌സണ്ടര്‍ സാമ്രാജ്യം ഇന്ത്യന്‍ അധിനിവേശം നടത്തിയതിന് ശേഷമാണ് ലോകമെമ്പാടും ഇന്ത്യയില്‍ നിന്ന് ചുംബനം വ്യാപിച്ചതെന്നും ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.

ചുംബനത്തിന്റെ ജന്മ സ്ഥലം ഇന്ത്യയാണെന്ന് സ്ഥാപിക്കാന്‍ മറ്റ് തെളിവുകളും ഗവേഷകരുടെ പക്കലുണ്ട്. പുരാതന ഭാരതത്തില്‍ ചുംബനത്തെ സൂചിപ്പിക്കാനായി ബുസ, ബോസ തുടങ്ങിയ വാക്കുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ലാറ്റിന്‍ ഭാഷയില്‍ ചുംബനത്തെ സൂചിപ്പിചിരുന്ന ‘ബേസിയം’ എന്ന വാക്കില്‍ നിന്നാണ് പഴയ ഇംഗ്ലീഷ് വാക്കുകളായ ‘ബാ, ബുസ്സ്’ എന്നീ പദങ്ങള്‍ ജന്മം കൊണ്ടത്. ഇന്ന് ചുംബനത്തിന’ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമായ ‘കിസ്’ ന്റെ തായ് വേര് ഉത്തരേന്ത്യയില്‍ ചുംബനത്തിന് പരയുന്ന ‘കുസ്’ ആണെന്നും ഗവേഷകര്‍ വാദിക്കുന്നു.

ഇന്ത്യ തന്നെയാണ് ഏറ്റവും വലിയ ലൈംഗിക മാര്‍ഗദര്‍ശിയായ ‘കാമ സൂത്ര’ ലോകത്തിന് സംഭാവന ചെയ്തത്. വിവിധ തരം ചുംബനങ്ങളെയും സെക്‌സ് പൊസിഷനുകളേയും കുറിച്ചുള്ള ആധികാരിക രേഖ ലോകത്ത് തന്നെ മറ്റൊന്നുമില്ല. പ്രാചീന കാലത്ത് രചിക്കപ്പെട്ട കാമ സൂത്ര ഗവേഷകരുടെ വാദത്തിന് ബലം നല്കുന്നു. ഹൈന്ദവ സംസ്‌കൃതിയായ മനുസ്മൃതിയിലും ചുംബനത്തെ പറ്റി വിശദമായി പറയുന്നുണ്ട്. ഇത്തരത്തില്‍ വിവിധ്ജ തെളിവുകള്‍ നിരത്തി ലോക പ്രശത ഗവേഷകര്‍ വാദിക്കുമ്പോള്‍ ചുംബനത്തിന്റെ ജന്മനാട് ഭാരതമാണെന്ന് സമ്മതിക്കാതെ തരമില്ല