ചെന്നൈയില്‍ നിന്ന് ….!

Chennai floods

എങ്ങും എവിടേയും ആക്രോശങ്ങള്‍ …, രോദനങ്ങള്‍ .., , മുറവിളികള്‍ .., , പാലായനം ചെയ്യുന്നവരുടെ തിരക്ക് .., ഭക്ഷണത്തിനായി അലമുറയിടുന്നവര്‍ .. കുട്ടികളെ മാറോട് ചേര്‍ത്ത് രക്ഷാസ്ഥാനങ്ങളിലേക്ക് പരക്കം പായുന്നവര്‍ …!

അതിനിടെ റ്യുമറുകള്‍ നിരവധി ….!, സൈദാപേട്ട് ബ്രിഡ്ജ് തകര്‍ന്നു .., കോട്ടൂര്‍പുരം ബ്രിഡ്ജ് ഇതാ തകരാന്‍ പോകുന്നു …!

എങ്ങും യുദ്ധ സമാനമായ അന്തരീക്ഷം …!

ചെന്നൈ എന്ന ലോകോത്തര നഗരങ്ങളില്‍ ഒന്ന് .., പരിതാപകരമായി തകര്‍ന്നടിയുന്ന കാഴ്ച്ച ..!

പണക്കാരനെന്നോ .., പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ .., സ്വന്തം ജീവിതം മുറുകെപ്പിടിച്ച് .., സുരക്ഷിത സ്ഥാനങ്ങളിലേക്കും .. വെള്ളം കയറാത്ത മേല്‍പ്പാലങ്ങളിലേക്കും .., പാലായനം ചെയ്യുന്നവര്‍ …!

ഒരു ജീവിതകാലം മുഴുവനത്തെ സമ്പാദ്യങ്ങള്‍ …, പിറകിലുപേക്ഷിച്ച് .., ഒരു ചാക്ക് സഞ്ചി മാത്രം തലച്ചുമടു വെച്ച് .. ഭയന്നു വിറക്കുന്ന കുഞ്ഞുങ്ങളെ കഴുത്തിലേറ്റി ..,നെഞ്ചറ്റം വെള്ളത്തിലൂടെ ജീവനായി പരക്കം പായുന്ന ഒരു ജനത ..!

അവരുടെ കണ്ണുകളില്‍ ആര്‍ത്തലച്ചു വരുന്ന മഴയെ തോല്‍പ്പിക്കുന്ന കണ്ണുനീര്‍ വെള്ളചാട്ടങ്ങള്‍ ….!

2

മനുഷ്യനെന്നാല്‍ ഇത്രയേ ഉള്ളൂ .., എന്നതിന്റെ നേര്‍ക്കാഴ്ച്ച …!
കുടിക്കാന്‍ വെള്ളമില്ല .., വൈദ്യുതിയില്ല ..,കമ്മ്യുണിക്കെഷന്‍ സംവിധാനങ്ങള്‍ ഒന്നുമില്ല …!

മനുഷ്യനെന്ന അതിബുദ്ധിമാന്‍ .. പ്രകൃതിക്കു മുന്നില്‍ ഒന്നുമല്ല എന്ന് തെളിയിക്കുന്ന …, പ്രകൃതിയുടെ താണ്ഡവം …!

എസിയും .., ഇന്റര്‍നെറ്റും .., ഇല്ലാതെ കഴിയാന്‍ വയ്യാത്തവര്‍ .., വെറും വഴിയോരത്ത് അന്തിയുറങ്ങുന്ന ഡിസാസ്റ്റര്‍….!

സഹായങ്ങളുടെ പ്രവാഹം .., എങ്ങു നിന്നും …!, സ്വന്തം ജീവനെപ്പോലും അവഗണിച്ച് ..,വെള്ളക്കെട്ടിലൂടെ .., ഭക്ഷണവും .., വെള്ളവും .., വസ്ത്രങ്ങളും .., അവശ്യമരുന്നുകളും … എത്തിക്കുന്ന .. കരുണ നിറഞ്ഞ ഒരു ലോകം നമുക്കു ചുറ്റും ഉണ്ടെന്ന യാഥാര്‍ത്ഥ്യം .., കണ്ണു നനയിക്കുന്നു …!

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷങ്ങള്‍ …., ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ .., വ്യക്തികള്‍ …, സ്ഥാപനങ്ങള്‍ .. ഇന്ത്യന്‍ റെഡ്‌ക്രോസ് .., , മിലിട്ടറി .., നേവി .., , പോലിസ് .., കമാന്‍ഡോസ് .., എല്ലാ ഗവണ്മെന്റ് സംവീധാനങ്ങള്‍ക്കും നന്ദി …!

ലോകം മുഴുവനും സഹായവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ സങ്കടം കൊണ്ട് കണ്ണുകള്‍ നിറയുന്നു …!

3

ചെന്നൈ ഒറ്റക്കല്ല …, ഞങ്ങളെ സഹായിക്കാന്‍ .., ഒരു ലോകം ചുറ്റിനുമുണ്ട് എന്ന ചിന്ത ..അത് മനസ്സിന് കരുത്തും .., ശരീരത്തിന് ഊര്‍ജ്ജവും നല്‍കുന്നു …!

ലോകമെങ്ങും .., നിന്ന് സഹായ ഹസ്തങ്ങള്‍ .., പ്രവഹിക്കുമ്പോഴും .., അതിനെ ദുരുപയോഗം ചെയ്യുന്ന സംസ്‌കാരശൂന്യരായ ഒരു കൂട്ടം പേര്‍ …!

പത്ത് കിട്ടിയാലും .., വീണ്ടും .., വീണ്ടും .., അത്യാര്‍ത്തിയോടെ മറുകൈ നീട്ടുന്നവര്‍ …!

സ്വയം അപമാനം തോന്നിപ്പോകുന്ന .., വൃത്തികെട്ട സംസ്‌കാര ശൂന്യത പേറുന്ന ഒരു കൂട്ടം ..,

സാനിട്ടറി നാപ്കിന് പോലും .., അടിപിടി കൂടുന്ന .., പുരുഷന്‍മാരും വൃദ്ധകളും …,

ലോകമെന്നാല്‍ ഇതൊക്കെത്തന്നെയാണ് എന്ന് കാട്ടിത്തരുന്ന സത്യം ..!

പലതരം സംസ്‌കാരങ്ങള്‍ പേറുന്നവരുടെ കൂട്ടായ്മ .., അതാണ് ലോകം എന്നോര്‍ത്ത് അതിനു മുകളില്‍ .., മറവിയുടെ ഒരു മൂടുപടം പൊതിയാം .., അല്ലെങ്കില്‍ ലക്ഷക്കണക്കിനു വരുന്ന സഹായഹസ്തങ്ങള്‍ക്കും .., അവരുടെ ലാഭേശ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും .., ഇടയിലുള്ള ഒരു കറുത്ത പുള്ളിക്കുത്തായിരിക്കും അത്

വീടിനു മുന്നിലൂടെ ഒരാള്‍ പൊക്കത്തില്‍ അലറിക്കുതിച്ചോഴുകുന്ന വെള്ളപ്പാച്ചില്‍ …!

ഇതൊരു ആറ്റുതീരമല്ല .. ഒരു സ്ട്രീറ്റ് ആണെന്ന് ഓര്‍ക്കണം …!

വെള്ളം എത്തുന്നതിനു മുന്‍പേ .., സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തോന്നാത്ത ബുദ്ധിശൂന്യതയെ പഴിച്ച നിമിഷങ്ങള്‍ …! എനിക്ക് നീന്താന്‍ അറിയാമെന്ന ആത്മവിശ്വാസത്തിനു മേല്‍ .., ഭാര്യയുടേയും .., കുഞ്ഞുങ്ങളുടേയും .., സുരക്ഷയേക്കുറിച്ചുള്ള ആശങ്ക …!

സുനാമിയെക്കുറിച്ചുള്ള ആങ്കലാപ്പില്‍ .., ഭയന്നു വിറച്ച് .., താടിക്ക് കൈകൊടുത്ത് എന്നേയും കൂടി പേടിപ്പിക്കുന്ന ഹൗസ് ഓണര്‍ ..!

വെള്ളം കൂടുമോ .., കൂടുമോ .., എന്നുള്ള ആശങ്ക .., എന്നോട് ഇടക്കിടെ പങ്കുവെക്കുന്ന ആശങ്കയെ അകറ്റി …, ഇല്ല .., ഇല്ല .., എന്നുറപ്പിച്ചു പറയുന്ന എന്റെ ഉള്ളിലെ ഭീതി .., അദ്ദേഹം അറിഞ്ഞിരിന്നുവെങ്കില്‍ .., ആ നിമിഷം ഹൃദയസ്തംഭനം വന്നേനെ …!

വെള്ളക്കെട്ടിന്റെ തുടക്കത്തില്‍ കുലുങ്ങാതിരുന്ന എന്റെ ധൈര്യം .., വെള്ളം ഉയരും തോറും .., മനസ്സിനുള്ളില്‍ നിന്ന് ഇറങ്ങിയോടി …!

കുടിവെള്ളം വാങ്ങുന്ന മുപ്പത് ലിറ്ററിന്റെ കാനുകള്‍ ചേര്‍ത്ത് വെച്ച് .., ചങ്ങാടമുണ്ടാക്കിയാലോ .., എന്ന് പോലും ഞാന്‍ ആലോചിച്ചു പോയ നിമിഷങ്ങള്‍ …!

എനിക്ക് ഉറക്കമില്ലാത്ത രാത്രി.., തലക്കു മുകളില്‍ വെള്ളം വന്നാലും .., അറിയാത്ത മട്ടില്‍ .., കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയിലെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി ….!

4

അവള്‍ക്ക് നീന്തല് പോലും അറിയില്ലെന്ന ധൈര്യമോ .., അതോ എന്നിലുള്ള അതിരു കടന്ന ആത്മവിശ്വാസമോ …?

ഒഴുക്കിനെതിരേ നീന്തി .., കര പിടിക്കാന്‍ പെടാ പാട് പെടുന്ന ഒരു ശുനകന്‍ …! ആള് മുന്നോട്ടാണ് തുഴയുന്നതെങ്കിലും .., പിന്നോട്ടാണ് യാത്ര …!

ഇത് കണ്ട് അടുത്ത വീടിന്റെ മുകളിലിരുന്ന് വാവിട്ടു കരയുന്ന മറ്റൊരു ശുനകന്‍ …!

രണ്ട് കരച്ചിലേ .., ഞാന്‍ കേട്ടുള്ളൂ .., , മൂന്നാമത്തെ കരച്ചിലിനു മുന്നേ .., ഇനി കരയാന്‍ ശേഷിയില്ലാതെ അവന്‍ ബോധം കെട്ടു വീണു …!

വെള്ളത്തിലൂടെ ഒഴുകി വരുന്ന കട്ടിലുകള്‍ .., ഫ്രിഡ്ജുകള്‍ .., ഗ്യാസ് സിലിണ്ടറുകള്‍ …, ടിവികള്‍ .., സമ്പാധ്യങ്ങളില്‍ നിന്ന് മിച്ചം വെച്ച് വാങ്ങി വെച്ച വലിയ മൂല്യങ്ങള്‍ .., അതെല്ലാം പ്രകൃതിയുടെ താണ്ഡവത്തില്‍ ഒഴുകി നടക്കുന്നു …!

മഴക്കു വേണ്ടി പ്രാര്‍ഥിച്ച .., ചുണ്ടുകളില്‍ നിന്നെല്ലാം .., മഴയെ ശപിച്ചു കൊണ്ടുള്ള മുറവിളികള്‍ …!

ചെന്നൈ എന്ന സുന്ദരി ഇന്ന് വിക്രതയാണ് …! അവളെ വിട്ട് എല്ലാവരും പാലായനം ചെയ്യുകയാണ് …!

നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി …, മറ്റുള്ളവരോടൊപ്പം .., ഇവിടെ നിന്ന് പാലായനം ചെയ്യുവാന്‍ എനിക്കാവില്ല …!

കാരണം പെറ്റമ്മയേക്കാള്‍ അധികം വാത്സല്യം എനിക്ക് തന്ന നഗരമാണിത് .., ഈ ദുരന്ത മുഖത്ത് ..,അവളെ തനിയെ വിട്ട് ഓടിയോളിക്കുവാന്‍ എനിക്കാവില്ല ..!

അവള്‍ തിരിച്ചു വരും .., പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ …!

ഇപ്പോഴും പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുകയാണ് …!, കലിയടങ്ങാത്ത സംഹാര രുദ്രയെപ്പോലെ ..,അവള്‍ ഇടയ്ക്കിടെ വന്ന് പ്രഹരിച്ച് പോകുന്നു ..!

ഏതോ കാരുണ്യം കൊണ്ട് വീണു കിട്ടിയ ഇന്റര്‍നെറ്റ് .., ഏതു നിമിഷവും ഓടിപ്പോകാം …!

ഇപ്പോള്‍ എല്ലാ മുഖങ്ങളിലും .., നിര്‍വ്വികാരതയാണ് …!, ഇതിനെക്കാളും മേലെ ഇനിയോന്നില്ല എന്ന് വരുമ്പോള്‍ .., അത് തന്നെയാണല്ലോ മനുഷ്യപക്ഷം ..!