Share The Article

new

ചൈനയിലെ മൂന്നില്‍ രണ്ട് ഭാഗം വെള്ളവും മനുഷ്യനു ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ഉള്ളതല്ല എന്ന് റിപ്പോര്‍ട്ടുകള്‍.

2൦14ലെ കണക്കുകള്‍ പ്രകാരം ചൈനയിലെ ഭൂഗര്‍ഭ ജലത്തിന്റെ നല്ലൊരു ശതമാനവും ഉപയോഗ്യശൂന്യമാണ് എന്ന് ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ത്തും ഉപയോഗാനുയോജ്യം എന്ന് പറയാന്‍ സാധിക്കുന്നത് 4%ത്തില്‍ താഴെ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം 72%ത്തോളം ഉപയോഗിക്കാന്‍ തരക്കേടില്ലാത്ത വെള്ളം ഉണ്ടായിരുന്ന ചൈനയില്‍ ഇപ്പോള്‍ അത് 63% മാത്രമാണ്. ആറു ഗ്രേഡുകള്‍ ഉപയോഗിച്ച് തരം ചെയ്തപ്പോള്‍ ആദ്യ മൂന്ന് ഗ്രേഡുകളില്‍ വന്ന വെള്ളത്തിന്റെ കണക്കാണിത്.

ഓരോ വര്‍ഷം കഴിയും തോറും ചൈനയിലെ വെള്ളത്തില്‍ മാലിന്യത്തിന്റെ അളവ് കൂടി കൂടി വരികയാണ് എന്നും, ഉടന്‍ തന്നെ ഇത് രാജ്യത്തിന് വലിയൊരു വിപത്തായി മാറും എന്ന് ചൈനീസ് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞു. ജലാശയങ്ങള്‍ മലിനമാക്കുന്നത് ഇപ്പോള്‍ ചൈനയില്‍ ഒരു ക്രിമിനല്‍ കുറ്റമാണ്. പിഴയും തടവും ഉറപ്പായ ക്രിമിനല്‍ കുറ്റം.

ചൈനയിലെ വസ്ത്ര ഫാക്ടറികളാണ് ജലാശയങ്ങള്‍ മലിനമാക്കുന്നവരില്‍ പ്രമുഖര്‍. ഇവരുമായി ബന്ധപ്പെട്ടു ജലാശയങ്ങളെ സംരക്ഷിക്കാം വേണ്ടിയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സര്‍ക്കാര്‍.