ജനഗണമന

15

141b2445afaacb95

29/01 / 16, TV യിലെ വാര്‍ത്തകളില്‍, സരിതയും ഉമ്മന്‍ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ് ഞാന്‍ ചാനലുകള്‍ മാറ്റിയത്. അങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ഡേ യെ തുടര്‍ന്ന് ഉണ്ടാകുന്ന ആഘോഷമായ ‘The Beating Rtereat’ എന്നതിന്റെ ‘ലൈവ്’ പരിപാടി കണ്ടത്. പ്രധാനമായും ആര്‍മി, നേവി & എയര്‍ ഫോഴ്‌സ് കാരുടെ ബാന്‍ഡും ഇന്നലത്തെ പരിപാടിയില്‍ ആദ്യമായി ‘state police & cetnral Armed Police Force ന്റെ band അവതരണവും ആയിരുന്നു ഡല്‍ഹിയിലെ ‘വിജയ് ചൗക്കിലാണ , ( രാഷ്ട്രപതി ഭവന്റെ നോര്‍ത്തും സൗത്തും) അലങ്കരിക്കപ്പെട്ട രാഷ്ട്രപതി ഭവനവും പലതരം ബാന്‍ഡുകളില്‍ നിന്നുള്ള പ്രകടനങ്ങളും കണ്ണിനും കാതിനും കുളിര്‍മ്മയുള്ളതായിരുന്നു. റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുന്ന ഈ പരിപാടിക്ക് ആവശ്യത്തിന് പ്രചാരം ഉണ്ടോ എന്ന് സംശയമാണ്. മുഖ്യാതിഥി യായി ഇന്ത്യന്‍ പ്രസിഡെന്റ്റ് ആണ്.എന്നെ അമ്പരപ്പിച്ച ആ കാര്യപരിപാടിയിലും മനസ്സില്‍ സന്തോഷം തോന്നിയ മറ്റൊരു കാര്യം നമ്മുടെ ദേശീയഗാന മായ ‘ജനഗണമന യുടെ സമയത്തായിരുന്നു !

കഴിഞ്ഞ കുറച്ചു നാളുകളായി സ്വാതന്ത്രദിനംറിപ്പബ്ലിക് ഡേ അതുപോലെ മറ്റ് ദേശീയ ഗാനം ആലപിക്കേണ്ടതായ ആഘോഷങ്ങളില്‍ പലപ്പോഴും ശ്രീ. A.R.Rahman ന്റെ ‘ജനഗണമന’ യുടെ CD യായിരിക്കും ഉപയോഗിക്കുക.കോളേജിലും സ്‌കൂളിലും ഉപചാരത്തോടെ നിന്ന് പാടിയതിനെക്കാളും വിഭിന്നമായ ശൈലിയിലാണത്. പലപ്പോഴും പങ്കെടുക്കാനായി തുടങ്ങുമെങ്കിലും ഗാനത്തിലെ ‘സംഗതി കളിലെ നീളക്കുടുതലും കുറവും, എന്റെ മാത്രമല്ല അവിടെ കൂടിയിരിക്കുന്നവരുടേയും പ്രതികരണം ഒന്ന് തന്നെയായിരിക്കും. പാടാം എന്നാല്‍ പാടാന്‍ പറ്റാത്ത അവസ്ഥ !

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ

നമ്മുടെ ഹിന്ദി ട്ടീച്ചറിനെ കണ്ടില്ലല്ലോ ….

മലയാളം ട്ടീച്ചറിന്റേതു പുതിയ സാരി അല്ലെ …..

………………………………………………………………………….

……………………………………….ഹിന്ദി ട്ടീച്ചര്‍ വന്നിട്ടില്ല

ജയഹേ …….ഇല്ല …ഇല്ലാ …ഹേ

സ്‌കൂളീല്‍ രാവിലത്തെ അസംബ്ലിയില്‍ ‘ജനഗണമന പാടുമ്പോള്‍, എന്റെ പുറകില്‍ നില്‍ക്കുന്ന കൂട്ടുകാരി, അന്നത്തെ ‘ടൈം ടേബിള്‍’ അനുസരിച്ച് പഠിപ്പിക്കാന്‍ വരേണ്ടേ അദ്ധ്യാപിക മാര്‍ ഹാജര്‍ ആയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സമയം ആണ്. വരിയായി നില്‍ക്കുന്ന കുട്ടികളെ അഭിമുഖമായിട്ടായിരിക്കും അദ്ധ്യാപികമാര്‍ നില്ക്കുക.ഒരോ ക്ലാസ്സിലെ കുട്ടികളും പൊക്കഅനുസരിച്ചായിരിക്കും വരികള്‍ രൂപപ്പെടുത്തുക. അതുകൊണ്ട് ഞാനൊക്കെ ഏകദേശം പുറകിലായിട്ടായിരിക്കും നില്‍ക്കുന്നത്.യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങേറ്റം ഉച്ചത്തില്‍ പാടുന്ന അവളുടെ ഇത്തരത്തിലുള്ള ദേശീയഗാന ആലാപനം കാരണം പലപ്പോഴും ഞാനും മറ്റു കൂട്ടുകാരികളും ശിക്ഷകള്‍ക്കും ശാസനകള്‍ക്കും വിധേയരായിട്ടുണ്ട്.മിക്കപ്പോഴും അവളോട് അതിനായിട്ട് വഴക്കും കൂടാറുണ്ട്.’നിങ്ങള്‍ എന്തിന് ചിരിക്കുന്നു? ‘ അതാണ് അവള്‍ക്ക് ഞങ്ങളോട് ചോദിക്കാനുള്ള ചോദ്യം.

പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും പാരമ്പര്യമായ ജനഗണമന കേട്ടപ്പോള്‍, സ്‌കൂളും അസംബ്ലിയും അവളും …….ഓര്‍മ്മകളിലൂടെ ഉള്ള ആ സഞ്ചാരം ഒരു സുഖമാണ്.

കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ അനുസ്മരണീയമായ ഒരു സായാഹ്നം ‘The Beating Rtereat’ !!!!!

Write Your Valuable Comments Below