0 Shares 153 Views

ജനസംഘ്യാ ദിനം കടന്ന്‍ പോയി.. ഒരുപാട് ഓര്‍മപ്പെടുത്തല്‍ ബാക്കിയാക്കി..

FILE - In this Tuesday, Oct. 25, 2011 photo, commuters disembark from trains at a train station in Mumbai. India's population is expected to surpass China's around 2028 when both countries will have populations of around 1.45 billion, according to the report Thursday, June 13, 2013, on "World Population Prospects." While India's population is forecast to grow to around 1.6 billion and then slowly decline to 1.5 billion in 2100, China's is expected to start decreasing after 2030, possibly falling to 1.1 billion in 2100, it said. (AP Photo/Rafiq Maqbool, File)

അഭയ് ഫേസ്ബുക്കില്‍ കുറിച്ചത്..

“ലോകത്ത് ഇന്ന് ജീവിക്കുന്നത് 720 കോടിയിലധികം മനുഷ്യരാണ്. ഭൂമിയുടെ മുക്കിലും മൂലയിലും വരെ മനുഷ്യര്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ക്രമാതീതമായ വര്‍ധനവും അത് കാരണം ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും ഭൂമിയുടെ പരിസ്ഥിതിയെ അതിരൂക്ഷമായി ബാധിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അനുമാനമനുസരിച്ച് 2100 ആം ആണ്ടില്‍ ലോക ജനസംഖ്യ ആയിരത്തി അറുന്നൂറു കൊടിയിലധികമായിരിക്കും. നാശത്തിന്റെ ലക്ഷണം കാണിച്ച് കൊണ്ടിരിക്കുന്ന അതിലോലമായ ഭൂമിയുടെ പരിസ്ഥിതിക്ക് എങ്ങിനെയിത് താങ്ങാന്‍ പറ്റും എന്ന് കണ്ടു തന്നെ അറിയണം. ഒരു പക്ഷെ മറ്റു ജീവികളുടെയും തങ്ങളുടെ തന്നെയും നാശത്തിലേക്കുള്ള മഹാപ്രയാണമാവും മനുഷ്യന്‍ മുന്‍കൈ എടുത്ത് നടക്കാന്‍ പോവുന്നത്.

ആഫ്രിക്കയില്‍ നിന്ന് വന്നു ബുദ്ധിശക്തി യുടെ പിന്‍ബലത്തില്‍ ലോകം കീഴടക്കിയ രണ്ട് കാലില്‍ എഴുന്നേറ്റ് നിന്ന് നടക്കുന്ന ആയുധവും തീയും ഉപയോഗിക്കാന്‍ അറിയുന്ന താരതമ്യേന ദുര്‍ബലനായ ജീവി പരിനണമിച്ചത് 450 കോടി വര്‍ഷത്തെ പഴക്കമുള്ള ഭൂമിയില്‍ കേവലം രണ്ട് ലക്ഷം വര്ഷം മുന്പ് മാത്രമാണ് . നായാടിയും കായ്കനികള്‍ ഭക്ഷിച്ചും കൂട്ടം കൂടി സഞ്ചരിച്ചിരുന്ന അവന് കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുക വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ജനിക്കുന്നവരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു പ്രായപൂര്‍ത്തിയെത്തിയിരുന്നത് . എന്നാല്‍ ഏകദേശം പതിനൊന്നായിരം വര്ഷം മുന്പ് കൃഷി ചെയ്യാനും കനുകാലികളെ ഇണക്കി വളര്‍ത്താനും ആരംഭിച്ച മനുഷ്യര്‍ ആദ്യമായി പ്രകൃതിയുടെ സ്വാഭാവിക നിയന്ത്രണങ്ങളെ അതിജീവിച്ച് പെരുകാന്‍ തുടങ്ങി. പ്രകൃതിയുടെ കരങ്ങളില്‍ നിന്ന് കുതറി മാറിയ മനുഷ്യര്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാനും സംസ്‌കാരങ്ങള്‍ രൂപപ്പെടുത്താനും ഗ്രാമങ്ങളും നഗരങ്ങളും കെട്ടിപ്പടുക്കാനും തുടങ്ങി . അന്ന് മുതല്‍ മനുഷ്യന്റെ ജനസംഖ്യ പടിപടിയായി വര്‍ദ്ധിക്കുകയും ചെയ്തു. എന്നാലും അതിനെ ജനസംഖ്യാ വിസ്‌ഫോടനം എന്നൊന്നും വിളിക്കാന്‍ കഴിയില്ല. കാരണം ക്രിസ്തുവിനു ശേഷം ആയിരാമാണ്ടില്‍ ലോക ജനസംഖ്യ വെറും അന്‍പത് കോടിയിലും താഴെ മാത്രമായിരുന്നു. ഓരോ തലമുറ കഴിയുന്നതോടെ നേടിയ ശാസ്ത്ര പുരോഗതിയും ജീവിതരീതിയില്‍ വന്ന പുരോഗമനവും മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ക്രമമായി വര്‍ധിപ്പിക്കുകയും ജനനനിരക്ക് ഉയര്‍ത്തുകയും മരണ നിരക്ക് കുറക്കുകയും ചെയ്തു. കഴിഞ്ഞ സഹസ്രാബ്ദത്തിലെ പുതിയ ഭൂഭാഗങ്ങളുടെ കണ്ടെത്തലും വ്യാവസായിക വിപ്ലവവും തുടര്ന്നുണ്ടായാ ശാസ്ത്ര പുരോഗതിയും വെറും ആയിരം വര്ഷം കൊണ്ട് മനുഷ്യ ജനസംഖ്യ പല മടങ്ങ് വര്‍ധിക്കാന്‍ ഇടയാക്കി. അതായത് രണ്ട് ലക്ഷം വര്ഷം കൊണ്ട് ജീവിച്ച് മരിച്ചതില്‍ കൂടുതല്‍ മനുഷ്യര്‍ ഇന്ന് ഈ ലോകത്ത് ഈ സമയത്ത് ജീവിക്കുന്നുണ്ട് .
മനുഷ്യരുടെ വ്യാപനം ലോകത്ത് മറ്റു പല ജീവികളുടെയും നാശത്തിലേക്ക് നയിക്കുകയുണ്ടായിട്ടുണ്ട്. കൃഷി ആരംഭിക്കാനും അധികം വരുന്ന ജനസംഖ്യയെ തീറ്റി പ്പോറ്റാനും വേണ്ടി വെട്ടി തെളിച്ച കാടുകള്‍ അനവധി സസ്യവര്‍ഗങ്ങളുടെയും അവയെ ആശ്രയിച്ച് ജീവിക്കുന്ന ജന്തുക്കളെയും ഈ ജന്തുക്കളെ ഭക്ഷിച്ച് ജീവിക്കുന്ന മറ്റു ജീവികളെയും നശിപ്പിച്ചിരിക്കാം . ഇതിനെ കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ഇന്ന് നമ്മുടെ കയ്യില്‍ ഇല്ല. എന്നാല്‍ താരതമ്യേന അടുത്ത കാലത്ത് മനുഷ്യര്‍ താമസിക്കാന്‍ തുടങ്ങിയ ന്യൂസിലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി തദ്ദേശീയ ജീവികള്‍ (ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായിരുന്ന Moa പോലുള്ളവ) നാശോന്മുഖമായത് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ പറ്റിയ കാര്യങ്ങളാണ്. ആധുനിക കാലത്ത് മനുഷ്യര്‍ കൃഷിക്ക് വേണ്ടി ഉപയിഗിക്കുന്ന കീടനാശിനികള്‍ ഇത് പോലെ നിരവധി സൂക്ഷ ജീവികളെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷരാക്കിയിരിക്കുന്നു. തേനീച്ചകളുടെ കുറവ് ലോകം മുഴുവന്‍ നിരീക്ഷിക്കപ്പെടുന്ന ഒന്നാണ്. നമ്മള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന സസ്യങ്ങളില്‍ വലിയ വിഭാഗത്തിനും പരാഗണത്തിന് തേനീച്ചകള്‍ ആവശ്യമായി വരുന്നതിനാല്‍ തേനീച്ചകളുടെ അഭാവം ഈ ചെടികളുടെ നാശത്തിലെക്കും വന്‍പിച്ച ഭക്ഷ്യ പ്രത്സന്ധിക്കും ഇടയാക്കും.
പരിസ്ഥിതി ദിനങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും പ്രതിജ്ഞ ചെയ്യുകയും അന്ന് ദിവസം രാവിലെ മരം നടുകയും എല്ലാം ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന എല്ലാ പാരിസ്ഥിതിക ആഘാതങ്ങളുടെയും മൂല കാരണം എന്ന് വിളിക്കാവുന്ന ജനസംഖ്യാ വര്‍ധനവിനെ നമ്മള്‍ ആരും അത്ര പ്രാധാന്യത്തോടെ കാണാറില്ല. കൂടുതല്‍ കൂടുതല്‍ മനുഷ്യന്‍ ഉണ്ടാവുമ്പോള്‍ അവര്ക്കുവേണ്ടി കൂടുതല്‍ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാന്‍ കാടുകള്‍ വെട്ടിത്തെളിക്കേണ്ടി വരും അവര്‍ക്കൊക്കെ ഉപയോഗിക്കാന്‍ ഉള്ള വസ്തുക്കള്‍ ഉണ്ടാക്കാന്‍ പ്ലാസ്ടിക്കും ഇരുമ്പും ചെമ്പും തുടങ്ങി എല്ലാവിധ അസംസ്‌കൃത പദാര്‍ഥങ്ങളും കൂടുതല്‍ ഉല്പാദിപ്പിക്കേണ്ടി വരും കൂടുതലായി വരുന്ന ജനങ്ങള്‍ക്ക്‌സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങളും ഇന്ധനവും ആവശ്യമായി വരും. പരിസ്ഥിതി കൂടുതല്‍ കൂടുതല്‍ നശിക്കും ഇതൊന്നും മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‌സോന്നും പഠിക്കേണ്ട ആവശ്യമില്ല. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പറയുന്നവരോട് ജനസംഖ്യാ വര്‍ധനവില്‍ ഒരപകടവും കാണാത്ത അതിനെ പ്രോത്സാഹിപ്പിക്കുന്ന സാധാരണ മതവിശ്വാസികള്‍ തിരിച്ച് ചോദിക്കാറുള്ളത് മനുഷ്യന് ആവശ്യമുള്ളതില്‍ കൂടുതല്‍ വിഭവങ്ങള്‍ ഭൂമിയില്‍ ഉണ്ട് . ചിലര് അനാവശ്യമായി ഉപയോഗിക്കുന്നത് കൊണ്ടാണ് തികയാതെ വരുന്നത് എന്നാണ്. സാങ്കേതികമായി ശരിയാണ് ആഫ്രിക്കയിലെ ആദിമ ഗോത്രങ്ങളെ പോലെയോ നമ്മുടെതന്നെ ആദിവാസികളെപോലെയോ ആണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ വിഭവങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ നമ്മളാരും അങ്ങനെയല്ല ജീവിക്കുന്നത് ഇനി മുഴുവന്‍ മനുഷ്യരെയും അങ്ങനെയൊരു ജീവിതത്തിലേക്ക്തിരിച്ച് കൊണ്ടുപോവാനും സാധിക്കില്ല. ഞാനും നിങ്ങളും ജീവിക്കുന്ന സൌകര്യത്തോടെ നമ്മള്‍ ഉപയോഗിക്കുന്ന അത്രയും വിഭവങ്ങള്‍ ഉപയോഗിച്ച് ഇന്ന് ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവിക്കാന്‍ പോലും ഇന്നത്തെ ഭൂമിയിലെ വിഭവങ്ങള്‍ തികയാതെ വരും. പല രാജ്യങ്ങളിലെയും ജനങ്ങള്‍ പട്ടിണി കിടക്കുന്നത് കൊണ്ടും ദാരിദ്രനാരായാണന്മാരായി ജീവിക്കുന്നതും കൊണ്ടാണ് പ്രശ്‌നം രൂക്ഷമായി നമുക്ക് അനുഭവിക്കാന്‍ കഴിയാത്തത് എന്ന് സാരം. ജനസംഖ്യാ വര്ദ്ധനവ് തടയുക എന്നത് മാത്രമാണ് പോംവഴി. അല്ലെങ്കില്‍ അത് പാടില്ല എന്ന് പറയുന്നവര്‍ എങ്കിലും വിഭവങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കണം. ഭൂമിയുടെ മൂന്നിലൊന്നും കടലാണ് ബാക്കിയുള്ള കരയുടെ വലിയ ശതമാനവും മഞ്ഞു മൂടി കിടകുന്ന പ്രദേശങ്ങളും ദുര്‍ഘടമായ മരുഭൂമികളും വനപ്രദേശങ്ങളും ആണ്. ഇതെല്ലാം ഒഴിവാക്കിയാല്‍ കിട്ടുന്ന ഇത്തിരി തുണ്ട് ഭൂമിയില്‍ സാധ്യമാവുന്ന എല്ലായിടത്തും മനുഷ്യര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയും മനുഷ്യരെ താങ്ങാന്‍ ഭൂമിക്ക് കഴിയില്ല.
എല്ലാ ജീവികളും നിയന്ത്രിതമായി പെരുകാന്‍ പ്രകൃതിയിലെ ആവാസവ്യവസ്ഥയില്‍ വകുപ്പുകള്‍ ഉണ്ട്. എന്നാല്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി അത്തരം തടസ്സങ്ങളെഎല്ലാം മനുഷ്യന്‍ ഇന്ന് അതിജീവിച്ചിരിക്കുന്നു. അവനിന് പ്രകൃതിദത്തമായ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ല. അത് കൊണ്ട് തന്നെ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനന നിയന്ത്രണം സാധ്യമാക്കേണ്ടതുണ്ട് ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല എന്നെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
നിങ്ങള്ക്ക് വേറെ ആരെയും ആശ്രയിക്കാതെ ജീവിക്കാം എങ്കില്‍ എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ഉണ്ടാക്കിക്കൊള്ളൂ എന്നാല്‍ ആര്‍ക്കും അങ്ങനെ ജീവിക്കുക സാധ്യമല്ല. ഇത്ര ആളുകള്‍ക്ക് ജീവിക്കാന്‍ സൌകര്യമുള്ള നഗരത്തിലാവും ഈ അധികം വരുന്ന ആളുകളും ജീവിക്കാന്‍ പോവുന്നത്. ഇത്ര ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യം ഉള്ള റോഡും പൊതുഗതാഗത സംവിധാനങ്ങളും വിദ്യാഭ്യാസ സൌകര്യങ്ങളും എല്ലാം ആവും നിങ്ങളുടെ അധികമുള്ള കുട്ടികളും ഉപയോഗിക്കാന്‍ പോവുന്നത്, അവര്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നത് എല്ലാവര്‍ക്കും വേണ്ടി ഉത്പാദിപ്പിക്കുന്ന ഭക്ഷണം തന്നെ ആവും. നിങ്ങളുടെ കയ്യില്‍ കാശധികം ഉള്ളത് കൊണ്ട് ഇതൊക്കെ കാശ് കൊടുത്ത് വാങ്ങിക്കാന്‍ കഴിഞ്ഞാലും എവിടെയോ ഉള്ള കാശില്ലാത്ത ഒരാളുടെ അവകാശം ആവും ഈ അധികജനസംഖ്യ കാരണം നഷ്ടപ്പെടാന്‍ പോവുന്നത്. സ്വന്തമായി എല്ലാം ഉണ്ടാക്കാന്‍ കഴിയില്ല എങ്കില്‍ എന്റെ കയ്യില്‍ കാശുണ്ട് എനിക്ക് എത്ര കുട്ടികളും ആവാം എന്നത് മൊത്തം മനുഷ്യരെയും നോക്കിയുള്ള കൊഞ്ഞനം കുത്തലാണ്.

Write Your Valuable Comments Below