ജപ്പാനില്‍ ഫ്ലിപ്പ് ഫോണുകള്‍ തരംഗമാകുന്നു

11

Japaneng-Rapidly

മൊബൈല്‍ ഫോണുകള്‍ വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം പിടിച്ചതാണ് ഫ്ലിപ്പ് ഫോണുകള്‍. റിംഗ് ചെയ്യുമ്പോള്‍ ഫോണ്‍ എടുത്തു നിവര്‍ത്തി സംസാരിക്കുന്നതിനു തന്നെ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു. മോട്ടോറോളയായിരുന്നു ഈ വിഭാഗം അടക്കി വാണിരുന്നത് എന്ന് വേണെമെങ്കില്‍ പറയാം. അവരുടെ റാസര്‍ സീരിസ് ഫോണുകള്‍ സ്വന്തമാക്കാന്‍ കൊതിച്ച മൊബൈല്‍ പ്രേമികള്‍ അനവധി. എന്നാല്‍ സ്മാര്‍ട്ട്‌ ഫോണ്‍ യുഗം തുടങ്ങിയതോടെ ഇത്തരം ഫോണുകള്‍ അപ്രത്യക്ഷമായി. ഉണ്ടെങ്കില്‍ തന്നെ പുറത്തെടുക്കാന്‍ തന്നെ പലര്‍ക്കും മടിയായി. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഈ വാര്‍ത്ത‍ വരുന്നത്. ജപ്പാനില്‍ ഫ്ലിപ്പ് ഫോണുകള്‍ക്ക് പ്രിയം ഏറുന്നു. സ്മാര്‍ട്ട്‌ ഫോണ്‍ വില്പന കുത്തനെ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫ്ലിപ്പ് ഫീച്ചര്‍ ഫോണുകള്‍ പ്രചാരം നേടുന്നത്. ഒരു പക്ഷെ വീണ്ടും ഒരു തിരിച്ചു പോക്ക് ആയിരിക്കാം.

Write Your Valuable Comments Below