ജപ്പാനില്‍ മോഡിയുടെ വക കൊട്ടും പാട്ടും ആഘോഷവും..!!!

Untitled-1

നമ്മുടെ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിക്കുകയാണ്. ഓരോ ദിവസവും അദ്ദേഹം ഈ സന്ദര്‍ശനം അവിസ്മരണീയമാക്കുകയാണ്… ജപ്പാനില്‍ പോകുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ജാപ്പനീസ് ഭാഷയില്‍ ട്വീറ്റ് ചെയ്തു തുടങ്ങിയ മോഡി ജപ്പാനിലെ ജനങ്ങളെ കയ്യിലെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കകയാണ്..

മോഡിയുടെ ജപ്പാന്‍ വിദ്യകളില്‍ ലേറ്റസ്റ്റ്, അദ്ദേഹത്തിന്റെ ഡ്രം വായനയാണ്. ടോക്കിയോയിലെ ജപ്പാന്‍ ടെക്ക് ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനിടെയിലാണ് മോഡി ഡ്രം വായനയിലും കൈവച്ചത്. തുടക്കത്തില്‍ കലാകാരന്‍മാര്‍ അടിച്ച് തുടങ്ങുകയും അല്‍പസമയത്തിനുള്ളില്‍ മോഡിക്ക് അവസരം നല്‍കുകയും ചെയ്തു.

അദ്ദേഹം ഡ്രം വായിക്കുന്ന വീഡിയോ യുട്യുബില്‍ ഹിറ്റായി കഴിഞ്ഞു..!!!