Share The Article

Happy-Cow

രക്ത രക്ഷസ്സുകള്‍ അലറി വിളിക്കുന്ന നാട് .., ജാതി വെറി പിടിച്ച കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന ഒരു ലോകം ….!

ഹേ .., ജാതി വെറി പിടിച്ച കോമരങ്ങളെ .., നിങ്ങള്‍ ജനിക്കാതിരുന്നെങ്കില്‍ അത് .., നിങ്ങളുടെ മാതാപിതാക്കളുടെയും .. നിങ്ങള്‍ക്ക് വരാനിരിക്കുന്ന തലമുറകളുടേയും പുണ്യം …!

ജാതി വെറി പിടിച്ച് .., അലറി വിളിച്ചു കൊണ്ട് നിങ്ങള്‍ ചുട്ടു കൊന്നത് .. ദൈവങ്ങളെ തന്നെ …!

അതിന്റെ പാപഭാരം ഏത് ഗംഗയില്‍ പോയി സ്‌നാനം ചെയ്താലാണ് .., നിങ്ങളുടെ മേല്‍ നിന്നും ഒഴുകിപ്പോവുക …?

തലമുറകള്‍ പേറേണ്ടി വരുന്ന .., ആ പാപഭാരത്തിന്റെ മാറാപ്പ് .. , നിങ്ങള്‍ എവിടെ കൊണ്ട് പോയി ഇറക്കി വെക്കും …?

അതിനുള്ള പ്രതിഫലം ഇവിടെ നിന്നും കിട്ടാതെ .., ഈ ജീവിതം അങ്ങിനെയൊന്നും നിങ്ങളെ വിട്ടു പോവില്ല .., അതിന്റെ ഭീകരത ഡെമോക്ലോസ്സിന്റെ വാള്‍ പോലെ .. നിങ്ങളുടെ തലക്കു മുകളില്‍ തൂങ്ങി ആടിക്കൊണ്ടേയിരിക്കും ..!

തോളിലൊരു പാപമാറാപ്പും പേറി .., ജന്മാന്തരങ്ങള്‍ നിങ്ങള്‍ ഗതി കിട്ടാതെ അലയും .. അത്രക്കും കൊടൂരമായ പാപഭാരത്തിന്റെ രക്തക്കറ നിങ്ങളുടെ കൈകളിലുണ്ട് ..!

രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചിരിക്കുന്നു .., സഹിക്കാനാവാത്ത വേദനയില്‍ .., ആ കുഞ്ഞു ജീവനുകള്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടുമ്പോളുള്ള ..,ആ .., കുഞ്ഞുങ്ങളുടെ നിലവിളി .., എന്റെ ദൈവങ്ങളെ .., എന്നായിരിക്കും .. ജാതിക്കതീതമായ ദൈവങ്ങളോട് ….!

അതങ്ങ് സ്വര്‍ഗ്ഗത്തോളം ചെന്നെത്താതിരിക്കില്ല …!, ആ നിലവിളി കേള്‍ക്കതിരിക്കാന്‍ മാത്രം അവിടന്ന് ബധിരനുമല്ല.., ആ കോപത്തില്‍ നിന്നും പുറപ്പെടുന്ന അഗ്‌നിസ്ഫുലിംഗങ്ങള്‍ക്ക് .., , നിങ്ങളെ പച്ചക്ക് ചുട്ടെരിക്കാനാകും .., ആ തീജ്ജ്വാലകള്‍ .. നിങ്ങളുടെ തലമുറകളെ പിന്തുടരും ….!

അതില്‍ നിന്നും ഓടിയോളിക്കാനായി ഇടമില്ലാതെ .., നിങ്ങള്‍ ജീവനും കൊണ്ട് ഈ ലോകം മുഴുവനും പരക്കംപായും …!

ഹാ .. കഷ്ട്ടം .., വെറി പിടിച്ച ജാതി കോമരങ്ങളേ …., നിങ്ങളെപ്പോലെയുള്ള.., നരനും .., നരിയും .. കെട്ടവരാണ് ..,ഈ നാടിന്റെ തീരാശാപങ്ങള്‍ ..!

നിയമങ്ങളില്‍ നിന്ന് നിങ്ങള്‍ക്കൊരു പക്ഷേ .., ഒളിച്ചോടിയെനായേക്കാം .., പക്ഷേ .., ജീവിതത്തില്‍ നിങ്ങള്‍ വലിയൊരു തെറ്റു ചെയ്തു …!, പൊറുക്കാനാകാത്ത തെറ്റ് …!

അതില്‍ നിന്നും രക്ഷപ്പെടാനായി സ്വയം ജീവത്യാഗം ചെയ്‌തേക്കൂ .., അതാണ് നിങ്ങള്‍ക്ക് നല്ലത് …!

കുതിച്ചു വരുന്ന ട്രെയിനു മുന്നില്‍ അകപ്പെട്ട് .., ശരീരം ഛിന്നഭിന്നമാകുന്ന ദു:സ്വപ്നം പോലെ അത് നിനക്ക് സ്വസ്ഥത തരില്ല .., അത് നിന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും ..!

നിങ്ങളെല്ലാം ജന്മമെടുത്തിരിക്കുന്നത് .., മാതാപിതാക്കളുടെ സംഭോഗത്തിലൂടെയോ …, അതോ സാത്താനെറെയോ ..?

ആദ്യത്തേതാകാന്‍ വഴിയില്ല .., അങ്ങിനെയെങ്കില്‍ .., അത് മനുഷത്വമുള്ള മനുഷ്യരായേനെ ..!

നിന്റെ ശരീരം മുറിച്ചു നോക്കിയാല്‍ വരുന്നത് രക്തമോ .., അതോ വിസര്‍ജ്ജ്യമോ …?

പേ പിടിച്ച് ഓടുന്ന ചെന്നായ്ക്കളെ …, ഏത് ജാതിയാണ് നിന്നെ അലസോരപ്പെടുത്തുന്നത് ..?

എവിടെയാണ് നിനക്ക് ജാതിയുടെ അതിര്‍വരമ്പുകള്‍ കാണാനാകുന്നത് ..?

സവര്‍ണ്ണനോ .., അവര്‍ണ്ണനോ …, ഹിന്ദുവോ .., മുസ്ലിമോ .., അതോ ക്രിസ്ത്യാനിയോ …?

ഈ ജാതി വെറി പിടിച്ച നരാധമകൂട്ടത്തില്‍ ജീവിക്കുമ്പോള്‍ പുച്ഛം തോന്നുന്നു
പക്ഷേ .., ആദിമ മനുഷ്യനെ സൃഷ്ട്ടിച്ചതു മുതല്‍ .., , അവനെ വഴി തെറ്റിക്കാന്‍ ദൈവം സാത്താനേയും പടച്ചു വിട്ടിരിക്കുന്നു …!

കലികാലം .., കലി പൂണ്ട ലോകത്ത് .., നടക്കുന്നതെല്ലാം കലിയുടെ അവതാരങ്ങള്‍ മാത്രം …!സഹോദരന്‍ .., സഹോദരനെതിരേയും .., ലോകം ലോകത്തിനെതിരേയും .., വാളെടുക്കുന്ന സമയം ..!

പക്ഷേ .., ഒന്നോര്‍ക്കുന്നത് നല്ലത് .., വാളെടുക്കുന്നവനൊക്കെ .., വാളാലേ തീര്‍ന്ന ചരിത്രമേയുള്ളൂ …!

നീയൊക്കെ ..,പേ പിടിച്ച് ഓടും …, ജന്മാന്തരങ്ങളോളം …., അവസാനം എവിടെയെങ്കിലും വീണ് തല തല്ലി ചാവാന്‍ ആഗ്രഹിക്കും .., എന്നാലും നിനക്കതിനു കഴിയില്ല …, ഈ പാപഭാരങ്ങളുടെയെല്ലാം പ്രതിഫലം കിട്ടാതെ .., നിന്റെ ജീവന്‍ പോലും നിന്നില്‍ വിട്ട് പോവില്ല …!

സ്വ ജീവന്‍ ഒന്ന് ഹോമിക്കാന്‍ വേണ്ടി .., നീ ആര്‍ത്തലച്ച് കരയും .., എന്നാല്‍ അത് കേള്‍ക്കാന്‍ .., അവിടെ ….നീ മാത്രമേ .., ഉണ്ടാവൂ …