0 Shares 80 Views

ജിഷ്ണുവിനു കാന്‍സര്‍ ബാധിച്ചത് ആരുമറിഞ്ഞില്ല; ചിത്രം പുറത്ത് !

a

നടി മംമ്തയുടെ കീമോതെറാപ്പി യെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോഴും നമ്മളാരും അറിയാതെ കാന്‍സര്‍ രോഗവുമായി മല്ലിട്ട ഒരു യുവനടനുണ്ട് മലയാളത്തില്‍. നടന്‍ ജിഷ്ണുവാണ് മംമ്തയെ പോലെ തന്നെ കാന്‍സര്‍ രോഗവുമായി മല്ലിട്ട് ജീവിതത്തിലേക്ക് തിരികെ വരുന്നത്.

പ്രശസ്ത നടന്‍ രാഘവന്റെ മകനും യുവനടന്മാരില്‍ ശ്രദ്ധേയനുമായ ജിഷ്ണുവിന് കാന്‍സര്‍ വന്നത് ലോകമറിയുവാന്‍ ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വേണ്ടി വന്നു എന്നത് ദുഖകരം തന്നെ. ദൈവാനുഗ്രഹത്താലും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും ജിഷ്ണു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നാരായണ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്തതായി ജിഷ്ണുവിന്റെ പിതാവും നടനുമായ രാഘവന്‍ പറഞ്ഞു.

b

കഴിഞ്ഞമാസമാണ് ജിഷ്ണു ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബാംഗ്ലൂരില്‍ നാരായണാ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്. ഇപ്പോള്‍ ജിഷ്ണു പൂര്‍ണമായും ക്യാന്‍സറില്‍ നിന്ന് വിമുക്തനാണെന്നും തിരുവന്തപുരത്ത് വിശ്രമത്തിലാണെന്നും രാഘവന്‍ പറഞ്ഞു.

ട്യൂമര്‍ മുഴുവനായി നീക്കം ചെയ്‌തെന്നും റേഡിയേഷന്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്നും താരം പറയുന്നുണ്ട്. എങ്കിലും എവിടെയാണ് താരത്തിനു ട്യൂമര്‍ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല. അസുഖത്തില്‍ പൂര്‍ണമായും മോചിതനാകുവാന്‍ 6 മാസം വേണ്ടി വന്നേക്കും. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും എന്നോടൊപ്പമുണ്ടാകണമെന്ന്‍ പറഞ്ഞാണ് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അവസാനിക്കുന്നത്‌.

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ജിഷ്ണു ട്രാഫിക്കിന്റെ ഹിന്ദി റീമേയ്ക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ട്യൂമര്‍ ബാധ കണ്ടെത്തിയത്.

Write Your Valuable Comments Below