celebrities-with-family-24

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന മലയാള സിനിമാതാരം ജിഷ്ണു രാഘവന്റെ ചിത്രം, സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആശുപത്രിയില്‍ ട്രെക്കിയോസ്റ്റമി ചെയ്ത്, വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ച്വാസം ചെയ്യുന്ന അബോധാവസ്ഥയിലുള്ള ജിഷ്ണു. ഒരിക്കലും ഒരു കുടുംബവും ഒരു സുഹൃത്തുക്കളും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച.

ഇത്തരമൊരു ചിത്രം പ്രചരിപ്പിക്കുന്നതിന്റെ സത്യാവസ്ഥ ഈ പ്രചരിപ്പിക്കുന്നവര്‍ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടോ എന്നറിയില്ല. കാരണം മെഡിക്കല്‍ എത്തിക്സിനു നിരക്കാത്ത, ഒരു രോഗിയുടെ രഹസ്യ വിവരങ്ങള്‍ പുറം  ലോകത്തിനു  വെളിപ്പെടുത്തുന്ന ഇത്തരം അധമപ്രവര്‍ത്തികള്‍ ഒരിക്കലും ഉചിതമല്ല. അതുകൊണ്ട് ആ രോഗിക്കും കുടുംബത്തിനും നഷ്ട്ടങ്ങള്‍ മാത്രമേ സംഭവിക്കുകയുള്ളൂ..

അമിതമായ പുകവലിമൂലമാണ് നടന്‍ ജിഷ്ണു രാഘവന് ഇപ്പോള്‍ രോഗം മൂര്‍ച്ചിച്ചതെന്നുള്ള കുറിപ്പോടുകൂടിയ ഈ ചിത്രം കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ പുകവലി മദ്യപാനം എന്നീത്തരത്തിലുള്ള യാതൊരുവിധ ദുശ്ശീലങ്ങളും ഇല്ലാത്തയാളാണ് ജിഷ്ണു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് ജിഷ്ണുവിന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്നു എന്നുള്ള കാര്യം ആരും വിസ്മരിക്കാതിരിക്കുക.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. ജിഷ്ണുവിന്റെ ആദ്യഘട്ട ശസ്ത്രക്രിയയ്ക്ക് ശേഷമുള്ളത്. എന്തായാലും ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്നും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വിട്ടുനില്‍ക്കണമെന്നും, ഇനിയും ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ആ കുടുംബത്തെ വേദനിപ്പിക്കരുതുമെന്നെ ബൂലോകത്തിന്റെ പ്രിയപ്പെട്ട വായനക്കാരോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളൂ..