ജെഫ്‌റി ബൂണ്‍ ക്രിസ്റ്റിയാനോ ‘സൂപ്പര്‍ ഹോട്ട്’ താരം !!!

18

enhanced-29150-1401733963-2

ക്ലീന്‍ ഷേവ് ആയി വന്നു, പിന്നെ ഒരു വര്‍ഷം താടി വളര്‍ത്തി, ഇപ്പോള്‍ ജെഫ്‌റി ബൂണ്‍ ക്രിസ്റ്റിയാനോ ‘സൂപ്പര്‍ ഹോട്ട്’ താരം !!! പേരിനുപോലും  ഒരു രോമം ഇല്ലാത്ത ബൂണ്‍ ക്രിസ്റ്റിയാനോയുടെ മുഖം കണ്ടോ ???കേപ് കോഡ് പട്ടണത്തില്‍ അനവധി ചെറു ജോലികള്‍ ചെയ്തു ജീവിതം തള്ളി നീക്കിയിരുന്ന ഒരു പാവത്താന്‍ ആയിരുന്നു കക്ഷി.

 

പിന്നീട് ബ്രൂക്ക്‌ലിന്‍ നഗരത്തിലേക്ക് കൂട് മാറിയ ബൂണ്‍, അവിടെ വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു,പക്ഷെ ആ ബന്ധം അധിക നാള്‍ നീണ്ടു നിന്നില്ല,അവര്‍ തമ്മില്‍ തെറ്റി പിരിഞ്ഞു. ഈ വേര്‍പ്പിരിയലിന്റെ വേദനയില്‍ ബൂണ്‍ പതിയെ താടിയും മീശയും ഒക്കെ വളര്‍ത്തി തുടങ്ങി,അധിക നാള്‍ കഴിഞ്ഞില്ല, കൃത്യം ആയി പറഞ്ഞാല്‍ രണ്ടു മാസത്തിനു ശേഷം താടിയും മുടിയും ഒക്കെ ആയി ബൂണ്‍ ‘റെഡിറ്റ്’ മാസികയുടെ കവര്‍ പേജിനായി പോസ് ചെയ്തു !!!

 

ആദ്യ നാളുകളില്‍ താടി വളര്‍ത്തുന്നത് തന്റെ മുഖത്തിന് ചേരില്ല എന്ന് തോന്നിയിരുന്നു എന്ന് ബൂണ്‍ പറഞ്ഞു, പക്ഷെ വടിക്കാന്‍ തോന്നിയില്ല,അത് അങ്ങ് വളര്‍ന്നു,ബൂണ്‍ പറയുന്നു. ഇപ്പോള്‍ പല മഗസീനുകളിലും പരസ്യങ്ങളിലും ബൂണിന്റെ താടി ഒരു അഭിവാജ്യ ഘടകമാണ്. സ്വന്തം താടി കൊണ്ട് ബൂണ്‍ ഉണ്ടാക്കുന്നത് ലക്ഷങ്ങള്‍ ആണ്.

Write Your Valuable Comments Below