ജോര്‍ജിയയില്‍ വെള്ളപൊക്കം; മലയാളികളുടെ ആശങ്ക മലരിനെ പറ്റി !

7

sai-pallavi1.jpg.image.784.410

ലോകത്തിന്റെ ഏതോ ഒരു ഭാഗത്ത് കിടക്കുന്ന ഒരു രാജ്യത്ത് വെള്ളപൊക്കം. വെള്ളപ്പൊക്കത്തില്‍ ചില മൃഗങ്ങള്‍ മൃഗശാല ചാടി പുറത്തിറങ്ങി..! വാര്‍ത്തയുടെ കൌതുകം ഇവിടെ തീരുന്നില്ല..!

ജോര്‍ജിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിനു നമ്മള്‍ മലയാളികള്‍ എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത് എന്ന് ചോദിച്ചാല്‍, മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്ത് എന്നൊക്കെ പറഞ്ഞു ഓവര്‍ ആക്കേണ്ട കാര്യമില്ല, കഴിഞ്ഞ കുറച്ചു നാളുകളായി മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ടവളായി മാറിയ മലര്‍ പഠിക്കുന്നത് ജോര്‍ജിയയിലാണ്. ഈ ടെന്‍ഷനടിയുടെ പിന്നിലെ രഹസ്യം അത്രമാത്രം..!

നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ കടന്നു വന്നു മലയാളികളുടെ പ്രീയപ്പെട്ട മലരായി മാറിയ സായി പല്ലവി  ജോര്‍ജിയയിലാണ് മെഡിസിനു പഠിക്കുകയാണ്.

വെള്ളം പൊങ്ങിയെന്നും മൃഗശാലയില്‍ നിന്ന് കടുവയും പുലിയുമെക്കെ ചാടിപ്പോയെന്നും കേട്ടതോടെ മലരിനെക്കുറിച്ച് മലയാളി ആശങ്കയിലായി. സായ് പല്ലവിയുടെ വിശേഷങ്ങള്‍ തിരക്കി പലരും ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയാതോടെ രംഗം കൊഴുത്തു..!

മലരെ നീ മുങ്ങല്ലേ. മലരിനെ തിരികെ കേരളത്തിലെത്തിക്കാനുള്ള ചാത്തന്‍ സേവയുടെ ഭാഗമാണ് വെള്ളപ്പൊക്കം…. എന്നിങ്ങനെ പോസ്റ്റുകള്‍ അനവധി  ഫേസ്ബുക്കില്‍ നിറഞ്ഞു കഴിഞ്ഞു..!

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുകയാണ് സായി പല്ലവി ജോര്‍ജിയില്‍ സുരക്ഷിതയാണ് .

ഒറ്റ ചിത്രത്തിലൂടെ ഇത്രയധികം ആരാധകര്‍ മറ്റാര്‍ക്കും കിട്ടിക്കാണില്ല. പഇതൊക്കെ പാവം സായി അറിയുന്നുണ്ടോ ആവോ?

Write Your Valuable Comments Below