ഞങ്ങളുടെ ഉപ്പാപ്പ …..

 Untitled-1

ഞങ്ങള്‍ പാറമ്പുഴയില്‍ ആദ്യമായി ആറു കൊല്ലം മുന്‍പ് വാടകക്ക് താമസിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ഉപ്പാപ്പയെ കാണുന്നത്.ചന്ദ്രന്‍ എന്നാണ് ഈ ചേട്ടന്റെ ശരിക്കുള്ള പേര്. ഞങ്ങള്‍ അവിടെ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയപ്പോള്‍ ഇവരുടെ വീട്ടിലാണ് സിമെന്റും മറ്റുപണി സാധനങ്ങളും വെച്ചിരുന്നത്.

വളരെ നല്ല ഒരു വ്യക്തി ആയിരുന്നു ഉപ്പാപ്പ.പക്ഷെ മിക്കവാറും എല്ലാ ദിവസവും വെള്ളമടിക്കും. വാട്ടര്‍അതോറിറ്റിയില്‍ ആയിരുന്നു ജോലി. അതുകൊണ്ട് ഇപ്പോഴും പെന്‍ഷന്‍ ഉണ്ട്. അത് കിട്ടിയാല്‍ വെള്ളമടി തുടങ്ങും. പക്ഷെ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാറില്ല.

കാശെല്ലാം തീര്‍ന്നു കഴിയുമ്പോള്‍ വീട്ടില്‍ വന്ന് എന്റെ അമ്മയോടോ, ആശയോടോ പൈസ കടം മേടിച്ചു അടുത്തുള്ള ഷാപ്പില്‍ പോയി വയറു നിറച്ചു കള്ള് കുടിക്കും. കള്ളുകുടി പുള്ളിയുടെ ഒരു ജീവിതചര്യയായി മാറിയിരുന്നു.

ഒരു അടി പൊളി ജീവിതമായിരുന്നു ഉപ്പപ്പയുടെത്.മക്കള്‍ രണ്ടു പേര്‍, പ്രതീഷും, പ്രദീപും. രണ്ടു പേരും കല്യാണം കഴിച്ചുകുട്ടികളുമായി ജോലി ചെയ്തു സുഖമായി ജീവിക്കുന്നു.

അങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിലാണ് രണ്ടാഴ്ച മുന്‍പ് ഒരു വിശപ്പില്ലയിമയുടെ രൂപത്തില്‍ മരണം അദ്ധേഹത്തെ സമീപിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു. ഒരു സര്‍ജറി വേണം എന്ന് പറഞ്ഞു. അത് ചെയ്തു കഴിഞ്ഞപ്പോള്‍ മുതല്‍ ഓരോ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങി.സ്‌കാന്‍ ചെയ്തപ്പോള്‍ കരളിന്റെ സ്ഥാനത്ത് ഒന്നുമില്ല. അമിതമായ മദ്യപാനം കാരണം കരളെല്ലാം ചുരുങ്ങി, ഒന്നുമില്ലാതായിരുന്നു.

അങ്ങനെ അവിടെ രണ്ടാഴ്ച കിടന്നു. അപ്പോഴേക്കും കിഡ്‌നിയും ജോലി നിര്‍ത്തി.അങ്ങിനെ കുറച്ചുദിവസം കിടന്ന്, ഉപ്പാപ്പ ഈ ഭൂമിയില്‍ നിന്നും യാത്രയായി. അത് കഴിഞ്ഞു ബോഡി വീട്ടില്‍ കൊണ്ട് വന്നു.ധാരാളം ആളുകള്‍ കാണാന്‍ എത്തി കൊണ്ടിരുന്നു. ആളുകള്‍ നല്ല വണ്ണം സഹകരിച്ചു ബോഡി ദഹിപ്പിച്ചു.

അത് കഴിഞ്ഞു അവിടെയും ആളുകള്‍ വെള്ളമടി തുടങ്ങി. ഇത് ദുഃഖം കൊണ്ട് കഴിക്കുന്നതാണ് എന്നാണ് അവര്‍ പറയുന്നത്.

“…എത്ര കണ്ടാലും പഠിക്കില്ല എന്ന് വെച്ചാല്‍ എന്തു ചെയ്യും…”