“..ഞാനൊരു ദൈവവിശ്വാസിയാണ്. പള്ളിയിലും അമ്പലത്തിലും പോകാറുണ്ട്. എനിക്ക് സമാധാനം കിട്ടുന്നത് എവിടെയാണോ അവിടെ പോകും…” – നടന്‍ ഇര്‍ഷാദ്

eee

സീരിയലുകളില്‍ നിന്ന് മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് തൃശൂര്‍കാരനായ ഇര്‍ഷാദ്. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയ ഇര്‍ഷാദ്, ഇപ്പോള്‍ ഏറ്റവും പുതിയതായി അഭിനയിച്ച സിനിമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ആണ്. ഗര്‍ഷോം, പാഠം ഒന്ന് വിലാപം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ഇര്‍ഷാദിന് സിനിമകളിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു ജീവിക്കാനാണ് ഇഷ്ട്ടം.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ ഇര്‍ഷാദ് ഇപ്പോള്‍ ഇന്ലനില്‍ക്കുന്ന ആള്‍ദൈവങ്ങളെ ആരാധിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് പറയുകയുണ്ടായി.. കുടുംബങ്ങളിലെ കെട്ടുറപ്പില്ലായമായാണ് പലപ്പോഴും ആള്‍ദൈവങ്ങള്‍ ആ കുടുംബങ്ങളിലേക്ക് എത്താന്‍ കാരണമാകുന്നത്. കാരണം ഭര്‍ത്താവിനെയോ കുട്ടികളെയോ ആശ്രയിക്കാന്‍ കഴിയാതെ വരുമ്പോള്‍, ആശ്രയിക്കാന്‍ ഒരിടം. അതായിരിക്കും ആദ്യം ആള്‍ ദൈവം . പിന്നീട് അവര്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാദീനം വളരെയേറെ ആയിരിക്കും.

“..ഞാനൊരു ദൈവവിശ്വാസിയാണ്. പള്ളിയിലും അമ്പലത്തിലും പോകാറുണ്ട്. എനിക്ക് സമാധാനം കിട്ടുന്നത് എവിടെയാണോ അവിടെ പോകും. തൃശൂരിലെയും എറണാകുളത്തെയും അങ്കമാലിയിലെയും സെന്റ് ജൂഡ് പുണ്യാളന്റെ പള്ളിയില്‍ പോയിട്ടുണ്ട്. കലാകാരന്മാരുടെ ദൈവമാണ് മൂകാംബികയിലുള്ളത്. അതിനാല്‍ അവിടംവരെ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്…” ഇര്‍ഷാദ് പറയുന്നു.