ടാബ്‌ലെറ്റും ലാപ്‌ടോപ്പും ചേര്‍ന്ന സങ്കരയിന ഗാഡ്ജറ്റുമായി ഏസര്‍

14

Acer-Aspire-R7-Hasewell

ഇന്ത്യന്‍ ടെക് വിപണിയിലേക്ക് പുത്തനൊരു ഗാഡ്ജ്റ്റുമായി എത്തിയിരിക്കുകയാണ് തായ്‌വാന്‍ കമ്പനിയായ ഏസര്‍. നോട്ട്ബുക്കും ടാബ്‌ലെറ്റും ചേര്‍ന്ന ഏസര്‍ ടു ഇന്‍ വണ്‍ എന്ന ഹൈബ്രിഡ് ഗാദ്ജറ്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 19,999 രൂപയാണ് ഇതിന്റെ വില.ആമസോണിലൂടെ മാത്രമാണ് പുതിയ ഗാഡ്ജറ്റിന്റെ വില്പന.

ഫെബ്രുവരി മൂന്ന് മുതല്‍ ഏസര്‍ വണ്‍ വിപണിയിലെത്തി. 10 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീനുമായാണ് ഏസര്‍ വണ്‍ എത്തുന്നത്. ഇന്റല്‍ ആറ്റത്തിന്റെക്വാഡ് കോര്‍ പ്രൊസസ്സറില്‍ 1 ജിബി, 2 ജിബി വേരിയന്റുകളില്‍ ഗാഡ്ജറ്റ് ലഭ്യമാണ്. 500 ജിബി ഇന്റേണല്‍ സ്റ്റോറേജും, 32 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ടും കമ്പനി ഒരുകിയിട്ടുണ്ട്. ഫ്രണ്ട്, റിയര്‍ സ്‌നാപ്പേഴ്‌സും ഡിവസിലുണ്ടാകും.

8.1 വിന്‍ഡോസിലാണ് മോഡല്‍ പ്രവര്‍ത്തിക്കുന്നത്. കീബോര്‍ഡുമായി കണക്ട് ചെയ്യുമ്പോള്‍ ഒരുഗ്രന്‍ ലാപ്‌ടോപ്പായും, അതല്ലെങ്കില്‍ ഒരു വലിയ ടാബ്‌ലറ്റായും ഏസര്‍ വണ്ണിനെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫാണെങ്കിലും നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ നിലനില്ക്കുവാനുള്ള സാങ്കേതിക വിദ്യയുമായാണ് ഏസര്‍ വണ്‍ എത്തുന്നത്.

Write Your Valuable Comments Below