ടൈറ്റാനികിനെ കുറിച്ച് നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത 10 വസ്തുതകള്‍

20130914_222712

ടൈറ്റാനിക് അപകടം കഴിഞ്ഞ് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വിസ്മൃതിയിലേക്ക് ആണ്ടുപോയ ആ ഭീമന്‍ കപ്പലിനെ കുറിച്ചുള്ള നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത 10 വസ്തുതകള്‍ വിവരിക്കുകയാണിവിടെ. ഒരു പക്ഷെ നിങ്ങള്‍ക്കത് അത്ഭുതകരമായി തോന്നിയേക്കാം.

10. ടൈറ്റാനികില്‍ ഒരൊറ്റ പൂച്ചകള്‍ പോലും ഉണ്ടായിരുന്നില്ല. ആ കാലത്ത് കപ്പലുകളില്‍ പൂച്ചകളെ സാധാരണയായി കൊണ്ട് പോകാറുണ്ടായിരുന്നു. ഭാഗ്യം എന്നതിനേക്കാള്‍ ഉപരി, കപ്പല്‍ കരണ്ടുതിന്നുന്ന എലികളെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു ഇത്തരം പൂച്ചകളെ ഉപയോഗിച്ചിരുന്നത്.

9. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഉയരം എടുത്താല്‍ അത് ടൈറ്റാനികിന്റെ നീളത്തിനു തുല്യമാണെന്ന് പറയാറുണ്ട്.

8. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ടു നായകളും ഉണ്ടായിരുന്നു.

7. 900 ടണ്ണോളം ബാഗേജുകളും ചരക്കുകളും വഹിച്ചായിരുന്നു ടൈറ്റാനിക് യാത്ര ആരംഭിച്ചത്.

6. തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുവാനായി 13 ഓളം പുതുതായി വിവാഹിതരായവര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.

5. ഒരു ദിവസം ഉപയോഗിക്കപ്പെട്ടിരുന്നത് 53,000 ലിറ്റര്‍ ഡ്രിങ്കിംഗ് വാട്ടറും 825 ടണ്‍ കല്‍ക്കരിയുമായിരുന്നു.

4. ഐസ്ബെര്‍ഗില്‍ ഇടിക്കുന്നതിന് കേവലം 30 സെക്കണ്ടുകള്‍ക്ക് മുന്‍പാണ് കപ്പലില്‍ ഉള്ളവര്‍ ആ ഭീമന്‍ ഐസ് മലയെ കണ്ടത്.

3. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ എഴുത്തുകാരനായ മോര്‍ഗന്‍ റോബര്‍ട്ട്സണ്‍ ടൈറ്റാനിക് ദുരന്തത്തിന് 14 വര്‍ഷങ്ങള്‍ക്ക് മുന്പ് ഫൂട്ടിലിറ്റി എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിരുന്നു. ആ നോവലില്‍ ഒരിക്കലും മുങ്ങില്ലെന്ന് പ്രവചിക്കപ്പെട്ട ടൈറ്റന്‍ എന്ന ഭീമന്‍ കപ്പല്‍ ഐസ്ബര്‍ഗില്‍ ഇടിച്ചു മുങ്ങുന്ന കഥയാണ്‌ പ്രതിപാദിക്കുന്നത്. ടൈറ്റനും മുങ്ങിയതായി നോവലില്‍ പറയുന്നത് ഏപ്രിലിലെ ഒരു തണുത്ത രാത്രിയില്‍ ആയിരുന്നു.

2. ഐസ്ബെര്‍ഗില്‍ ഇടിച്ച ശേഷം രണ്ടു മണിക്കൂര്‍ 40 മിനുറ്റ് കഴിഞ്ഞ ശേഷമാണ് ടൈറ്റാനിക് മുങ്ങുന്നത്.

1. ടൈറ്റാനിക് ടിക്കറ്റ് ചാര്‍ജുകള്‍ ഇങ്ങനെയായിരുന്നു. ഫസ്റ്റ് ക്ലാസ്സ്‌ – 4,350 ഡോളര്‍, സെക്കന്റ്‌ ക്ലാസ്സ്‌ – 1,750 ഡോളര്‍, തേര്‍ഡ് ക്ലാസ്സ്‌ – 30 ഡോളര്‍