ട്വീറ്ററില്‍ ശ്രദ്ധ നേടാന്‍ ഡയറക്റ്റ് മെസ്സേജ് അയക്കണം. പക്ഷെ എങ്ങനെ ?

Untitled-618x350

ലോകത്ത് ഇപ്പോള്‍ ഒട്ടുമിക്കപ്പേര്‍ക്കും ട്വീറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഒബാമ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവരെ ഫോളോ ചെയ്യാനും ട്വീറ്റ് ചെയ്യാനും ഒക്കെ ആളുകള്‍ മത്സരിക്കുന്ന കാലമാണ്. പിന്നെ വേറെയൊരു കാര്യമുള്ളത്, എല്ലാവര്‍ക്കും ഉള്ള സ്തിഥിക്ക് എനിക്കും ഒരു അക്കൗണ്ട്‌ ഇരിക്കട്ടെ എന്ന് പറഞ്ഞു തുടങ്ങിയ ശേഷം പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്ത ആളുകളുമുണ്ട്…

ട്വീറ്റ് ചെയ്യാം, ഫോളോ ചെയ്യാം, പക്ഷെ ഈ ഒബാമയും ശശി തരൂരും ഒക്കെ നമ്മള്‍ ട്വീറ്റ് ചെയ്യുന്നത് കാണുമോ ? ഇല്ല, ഇനി അവര്‍ ഇതൊക്കെ കാണണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ അവര്‍ക്ക് ട്വീറ്റര്‍ വഴി ഒരു ഡയറക്റ്റ് മെസ്സേജ് അയച്ചാല്‍ മതി. അത് എങ്ങനെയെന്നല്ലേ ?

ട്വീറ്റര്‍ ഹോം സ്ക്രീനില്‍ മെസ്സേജ് ഐക്കണ്‍ ഉണ്ട്. അത് ആദ്യം ക്ലിക്ക് ചെയ്യുക.

sshot-6-620x340

 

അതില്‍ നിന്നും ഇന്‍ബോക്സ് മെനു ക്ലിക്ക് ചെയ്തു ന്യൂ മെസ്സേജ് ഓപ്ഷന്‍ എടുക്കുക

sshot-7-620x313

 

ഇനി അവിടെ നിങ്ങള്‍ പേര്‍സണല്‍ മെസ്സേജ് അയക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയുടെ പേര് ടൈപ്പ് ചെയ്യുക. ആ പേര് സ്ക്രീനില്‍ നിന്നും സെലക്ട്‌ ചെയ്യുക.

sshot-4-620x577

നിങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളും ഇതേ രീതിയില്‍ ഫോളോവേഴ്സ് ലിസ്റ്റില്‍ നിന്നും മെസ്സേജ് അയക്കാന്‍ സാധിക്കുന്നതാണ്.