ഡസ്‌കില്‍ താളം പിടിച്ചുകൊണ്ട് ഒരുഗ്രന്‍ പാട്ട്..

ഡസ്‌കില്‍ താളമിടാതെ തന്നെ ഈ പാട്ട് പാടുക അത്ര എളുപ്പമല്ല. എന്നാല്‍ അനായാസമായി അയിരൂര്‍ സ്വദേശി സുമേഷ് ആ കീര്‍ത്തനം പാടി. മൊബൈലില്‍ ഒറ്റഷോട്ടില്‍ ചിത്രീകരിച്ച, ഇടയ്ക്ക് മുറിയാതെ ഒറ്റ ശ്വാസത്തില്‍ പാടിത്തീര്‍ത്ത ‘എന്ന തപം സെയ്‌തനേ യശോ‍ദാ’ ഒന്ന് കേട്ടുനോക്കൂ. ആദ്യത്തെ 30 സെക്കന്റ് കണ്ടാല്‍ പിന്നെ നിങ്ങള്‍ പാട്ടില്‍ ലയിക്കുമെന്നത് തീര്‍ച്ചയാണ്. ഒരു സ്വര്‍ണ്ണക്കടയിലെ സെയില്‍സ്‌മാനായ സുമേഷ് കൂട്ടുകാരുടെ വീട്ടില്‍ വെച്ച് 2014ല്‍ പാടിയ കീര്‍ത്തനമാണ് യുട്യൂബിലും ഫേസ്ബുക്കിലും വൈറലായത്…