Share The Article

new

സിനിമാ ചിത്രീകരണത്തിനു പുതിയ മാനങ്ങളും തീരങ്ങളും സമ്മാനിച്ചാണ് ഡ്രോണ്‍ ഫോട്ടോഗ്രഫി കടന്നു വന്നത്. പിന്നെ ചിലവുകുറഞ്ഞ ഡ്രോണുകളുടെ വരവും, ഹൈ ക്വാളിറ്റി ക്യാമറകളുടെ പുത്തന്‍ സാങ്കേതിക വിദ്യയും ഒത്തു ചേര്‍ന്നപ്പോള്‍ ഡ്രോണ്‍ ഫോട്ടോഗ്രഫി സൂപ്പര്‍മെഗാ ഹിറ്റായി.

അങ്ങനെ ഡ്രോണ്‍ ഫോട്ടോഗ്രഫി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടാന്‍ തുടങ്ങിയപ്പോള്‍, നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡ്രോണ്‍ ഫോട്ടോഗ്രഫി മത്സരം തന്നെ നടത്താന്‍ തീരുമാനിച്ചു.ലോകമെങ്ങും നിന്ന് ആയിരക്കണക്കിന് ഫോട്ടോഗ്രഫന്മാര്‍ അവര്‍ എടുത്ത ഡ്രോണ്‍ ഫോട്ടോകള്‍ അയച്ചു കൊടുത്തു.

ഇന്തോനേഷ്യയിലെ നാഷണല്‍ പാര്‍ക്കിന് മുകളിലൂടെ പറക്കുന്ന പരുന്തിനെ അതിനും മുകളില്‍ നിന്ന് ഡ്രോണുപയോഗിച്ച് പകര്‍ത്തിയ മനോഹര ചിത്രമാണ് നാഷണല്‍ ജിയോഗ്രഫിക് ചാനലിന് ഇഷ്ടമായത്. ഡ്രോണ്‍സ്റ്റാഗ്രാം എന്ന സൈറ്റില്‍ ആകാശക്കാഴ്ചകളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ് ഈ സൈറ്റെന്ന് ഇതിന്റെ നിര്‍മ്മാതാവ് എറിക് ഡ്യുപിന്‍ പറഞ്ഞു.