new

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ സിദ്ധിക്ക് സംവിധാനം ചെയ്തു മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ഭാസ്ക്കര്‍ ദി റാസ്ക്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.

അടുത്തിടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം കാണാന്‍ ഇടയായെന്നും താരത്തിന് ചിത്രം ഇഷ്ടപ്പെട്ടുമെന്നുമാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത. ചിത്രം റീമേക്ക് ചെയ്യാന്നുള്ള നടപടികള്‍ അദ്ദേഹം ആരംഭിച്ചുവെന്നും ഭാസ്ക്കറായി രജനി തന്നെ വേഷം ഇടുമ്പോള്‍ ചിത്രത്തില്‍ അതിഥി താരമായി നമ്മുടെ മമ്മൂക്കയെ എത്തിക്കാനും അദ്ദേഹം ശ്രമം നടത്തുന്നു. സിദ്ദിഖ് തന്നെയാവും ചിത്രം തമിഴിലും സംവിധാനം ചെയ്യുക എന്നാണ് അറിയുന്നത്.

രജനി ഇപ്പോള്‍ മദ്രാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ശങ്കറിന്റെ എന്തിരന്‍ 2വിലും വേഷമിടുന്നു എന്ന് വാര്‍ത്തകളുണ്ട്.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !