താലിബാന്‍ കേന്ദ്രത്തില്‍ നടന്നത് പറക്കുംതളിക ആക്രമണമോ ? – വീഡിയോ പുറത്ത്

01

അഫ്ഗാനിലെ താലിബാന്‍ കേന്ദ്രത്തില്‍ നടന്നത് അന്യഗ്രഹജീവികള്‍ അയച്ച പറക്കുംതളികയുടെ ആക്രമണമോ ? നാറ്റോ/ യു എസ് നാവികസേനാംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. ഒരു മിനുട്ട് 35 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ഒരു ത്രികോണാകൃതിയില്‍ ഉള്ള വാഹനം അഫ്ഗാനിലെ അസദാബാദിലുള്ള താലിബാന്‍ ബേസിന് മുകളില്‍ വന്‍ ശബ്ദത്തോടെ വരികയും തുടര്‍ന്ന് അവിടം ബോംബിട്ടു തകര്‍ക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ ഷൂട്ട്‌ ചെയ്തതും അത് കണ്ടു അത്ഭുതം കൂറി നില്‍ക്കുന്നതും നാറ്റോ / യു എസ് നാവികസേന ആണെന്നിരിക്കെ പിന്നെ ആരാണ് ഈ ബോംബിട്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. ബോംബിട്ട് ആകാശം കണക്കെ തീയും പുകയും ഉയരുന്നതോടെ പിന്നീടു ഈ അജ്ഞാത വാഹനം അപ്രത്യക്ഷമാകുന്നു.

വീഡിയോയില്‍ പിന്നീട് ഈ വാഹനത്തെ സൂം ചെയ്തു കാണിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത് എന്നാണ് സൂചന. ഇങ്ങനെ ഒക്കെ ആണെങ്കിലും കാഴ്ചക്കാരില്‍ പലരും ഇത് പറക്കുംതളിക ആണെന്ന വാദത്തിനു എതിരായാണ് നില്‍ക്കുന്നത്. അതൊരു അമേരിക്കന്‍ നിയന്ത്രിത ഡ്രോണ്‍ വിമാനം ആകാനാണ് സാധ്യത എന്നാണ് അക്കൂട്ടര്‍ പറയുന്നത്.

വായനക്കാര്‍ എന്ത് കരുതുന്നു ?