തുണി മടക്കുവാനും ഇനി റോബോട്ട്

19

folded_clothes_boolokam
‘നാശം! ഈ തുണിയൊക്കെ ആരെങ്കിലും വന്ന് മടക്കി തന്നിരുന്നെങ്കില്‍!’ എന്ന് ഒരു തവണ എങ്കിലും ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. ചിലപ്പോഴെങ്കിലും മടിയുടെ അങ്ങേയറ്റം എത്തുമ്പോള്‍ ഇതിനൊക്കെ ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുമുണ്ടാവും.(വിളക്കിലെ ഭൂതമൊക്കെ പഴഞ്ചന്‍ ഐഡിയാസ് ആണ് ബ്രോ!). ഇപ്പോള്‍ ഇതാ ആ സ്വപ്നം സഫലമാകാന്‍ പോകുന്നു. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ഒരു ലാബില്‍ ചെക്ക് റിപ്ലബിക്ക്, ഗ്രീസ്, ഇറ്റലി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവടങ്ങില്‍ നിന്നുള്ള ഗവേഷകര്‍ മൂന്ന് വര്‍ഷം അധ്വാനിച്ചിട്ടാണ് ഈ രസികന്‍ റോബോട്ട് ജന്മം കൊള്ളുന്നത്.

6 അടി ഉയരമുള്ള ഈ റോബോട്ടിന് ഒരു ക്യാമറയുടെയും മറ്റു ചില ഉപകരണങ്ങളുടെയും സഹായത്താല്‍ ഇതു തരാം തുണിയാണ് മടക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിയും. ഇവന് ഇട്ടിരിക്കുന്ന പേരും രസകരമാണ്. ക്ലോപേമാ. മലയാളത്തില്‍ വായിക്കുമ്പോ എന്തൊരു പേരെഡേയ് ഇത് എന്ന് ചിന്തിക്കുമെങ്കിലും ഇന്ഗ്ലീഷില്‍ സംഗതിക്ക് മുടിഞ്ഞ അര്‍ത്ഥമാണ്. CloPeMa (Clothes Perception and Manipulation). ചില്ലറ മിനുക്ക് പണികള്‍ കൂടി കഴിഞ്ഞാല്‍ കക്ഷി വിപണിയില്‍ എത്തും എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സംരംഭം വിജയമായാല്‍ തനിയെ തുണി തയ്ക്കുന്ന റോബോട്ടിനെയും ഉണ്ടാകാന്‍ ഇവര്‍ക്ക് പദ്ധതി ഉണ്ടത്രേ! സര്‍വ രാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍!!!

Write Your Valuable Comments Below