Share The Article

thiruvambadi-thamban-malayalam-movie-jayaram-56

മലയാളത്തിലെ ജനപ്രീയ നായകന്‍. മമൂട്ടിയേയും മോഹന്‍ലാലിനെ പോലെയും ഒക്കെ താര പരിവേഷവും സുരേഷ് ഗോപിയെ പോലെ ആക്ഷന്‍ ഹീറോയും ഒന്നും അല്ലെങ്കിലും മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നിന്ന നടനാണ്‌ ജയറാം. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സര്‍ സിപി അദ്ദേഹത്തിന്റെ ഇരുന്നൂരാമത്ത് ചിത്രമാണ്.

പക്ഷെ ജയറാമിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്. വെറുതെ ഒരു ഭാര്യ, ഭാഗ്യ ദേവത തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ജയറാമിന് ഹിറ്റ് സമ്മാനിച്ചത്.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത സര്‍ സിപി ജയറാമിന്റെ ഇരുന്നൂറാം ചിത്രമാണ് എന്ന് പറഞ്ഞിട്ടെന്തു കാര്യം തിയറ്ററില്‍ ഒരിളക്കവുമുണ്ടാക്കാതെ ഈ ചിത്രവും കടന്നുപോയി.

സകലകലാ വല്ലഭനായി ജയറാം അഭിനയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം മുതല്‍ തുടങ്ങിയതാണ് ഈ കലാപ്രകടനം. ഷാജി കൈലാസിന്റെയും ജോഷിയുടെയം വരെ ചിത്രത്തില്‍ ജയറാം അഭിനയിച്ചുനോക്കി. അതിനെല്ലാം പരാജയം തന്നെയായിരുന്നു വിധി. നാടകക്കാരുടെ ജീവിതം വച്ച് കമല്‍ നടന്‍ എന്നൊരു ചിത്രം ചെയ്തു. പക്ഷേ അതും വന്‍ പരാജയമായി.

പിന്നെ ജയറാമിന്റെ സ്ഥിരം കുറേ സംവിധായകര്‍ പറഞ്ഞുതേഞ്ഞ കഥകള്‍ മാറ്റി മറിച്ചു ചെയ്തുനോക്കി. എന്നിട്ടും ജയിക്കാന്‍ സാധിച്ചില്ല. എസ്. സുരേഷ്ബാബു തന്നെ തിരക്കഥ എഴുതിയ തിരുവമ്പാടി തമ്പാന്‍ മൂന്നു വര്‍ഷം മുന്‍പു വന്‍ പരാജയം ഏറ്റുവാങ്ങിയതാണ്. എന്നിട്ടും അതേ പാറ്റേണില്‍ ജയറാമിനായി അദ്ദേഹം തിരക്കഥ രചിച്ചു.

ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയാണു റിലീസ് ചെയ്യാനുള്ളത്. റിമി ടോമിയാണു നായിക. ജൂണ്‍ 5ന് ചിത്രം തീയറ്ററുകളില്‍ എത്തും.