Share The Article

5517806-3x2-940x627
രാഷ്ട്രീയ അരാജകത്വങ്ങള്‍ നടമാടുന്ന എത്രയോ രാഷ്ട്രങ്ങള്‍ ….!

ഭീകരതയും .., വര്‍ഗ്ഗീയ വിധ്വേക്ഷവും .., രാഷ്ട്രീയ അസ്ഥിരതകളും ചേര്‍ന്ന് ദുസ്സഹമായ ജന ജീവിതങ്ങളുടെ അവസ്ഥ നമ്മുടെ മുന്നില്‍ തന്നെയില്ലേ …!

തോക്കിന്‍ മുനകളില്‍ ജീവിതകാലം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ …!

സ്വാതന്ത്ര്യം എന്ന ജീവ വായുവിനെ കൂട്ടിലടച്ച് .. നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്നവര്‍ …!

സമാധാനം എന്ന നീരുറവ തേടി .., ദേശാടനക്കിളികളെപ്പോലെ ഒരു നാട്ടില്‍ നിന്നും മറു നാട്ടിലേക്ക് പാലായനം ചെയ്യുന്നവര്‍ …., പ്രവാസത്തിന്റെ വേദന നിറഞ്ഞ നേര്‍ക്കാഴ്ച്ചകള്‍ ..!

തോക്കിന്‍മുന രാഷ്ട്രീയം ഹനിക്കുന്നത് .., ജീവസ്സുറ്റ മനുഷ്യജീവിതങ്ങളെയാണ് ..!

സ്വാതന്ത്ര്യത്തിന്റെ ജീവവായു ആവോളം കുടിക്കുന്ന .., നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത് നമ്മളായി ചോര്‍ത്തരുത് …!

വര്‍ഗ്ഗീയതയും .., തമ്മില്‍ത്തല്ലും …., ഭീകരതയും .. അരാജകത്വങ്ങളും .., ഏതൊരു രാഷ്ട്രത്തിന്റെയും … വികസന പാതയിലെ മുരടിച്ചകള്‍ തന്നെയാണ് …!

ആ മുരടിച്ചയിലൂടെ കടന്നു പോകുമ്പോള്‍ ..ഏതൊരു രാജ്യവും .., അതിന്റെ ആത്യന്തികകമായ വിനാശത്തിലേക്ക് കൂപ്പുകുത്തുന്നു …!

ഒരു മതേതരത്വരാജ്യം .., അത് തന്നെയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യം …!

അല്ലെങ്കില്‍ സ്വാതന്ത്ര്യമെന്ന ജീവവായുവിനെ .., നമ്മള്‍ ദു:സ്വാതന്ത്ര്യമാക്കി മാറ്റി .., വര്‍ഗ്ഗീയതയുടേയും .., കലാപത്തിന്റെയും വിത്തുകള്‍ പാകി .. അനിവാര്യമാകുന്ന തോക്കിന്‍ മുന രാഷ്ട്രീയത്തിലേക്കുള്ള പാതയിലേക്ക് .., നമ്മളായി ചൂട്ടു പിടിച്ചു കൊടുക്കലാവുമത് ….!

സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കല്ലാതെ .., ഒരു ജനതക്കുവേണ്ടിയും .., ഒരു രാജ്യത്തിനു വേണ്ടിയും ..,നിസ്വാര്‍ത്ഥ സേവനം നടത്തി .., സ്വാതന്ത്ര്യമെന്ന ജീവ വായുവിനു വേണ്ടി .., ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട അനേകം മഹാത്മാക്കള്‍ ജീവത്യാഗം വരിച്ച മണ്ണാണിത് ..!

ആ ത്യാഗ മനസ്ഥിതികള്‍ക്ക് അല്‍പമെങ്കിലും മൂല്യം നമ്മള്‍ കൊടുക്കുന്നുവെങ്കില്‍ ….”ഒരു ജാതി .. ഒരു മതം .., ഒരു ദൈവം ….” എന്ന ആപ്തവാക്യം ശിരസ്സാ വഹിച്ച് .., നമുക്ക് എല്ലാവരേയും സഹോദരങ്ങള്‍ ആയി കണ്ട് മുന്നോട്ട് പോകാം ….!

തോക്കിന്‍ മുനകളുടെ ..,മുമ്പിലുള്ള ജീവിതം .., അത് സ്വയം എരിഞ്ഞു തീരാന്‍ വിധിക്കപ്പെടുന്നവന്റെ കരളലിയിപ്പിക്കുന്ന ഒരു രോദനമാണ് …!

അതില്‍ പിടഞ്ഞു മരിച്ചു കൊണ്ട് .., ഒരു തലമുറ നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യത്തെ .. ഈ പുതു തലമുറ .., ഹനിക്കുന്നു …!, വരാനിരിക്കുന്ന അതിന്റെ പ്രത്യാഘാതങ്ങള്‍ അതിഭീകരമായിരിക്കും …!

ഒരു രാജ്യത്തിനുള്ളിലെ ജനങ്ങള്‍ ചേരിതിരിഞ്ഞ് പരസ്പരം യുദ്ധം ചെയ്യുന്നു …!

കീറിമുറിച്ചാല്‍ .., രക്തത്തിന്റെ നിറം ചുവപ്പ് മാത്രമുള്ള മനുഷ്യര്‍ .., കാണാമറയത്തെ ദൈവങ്ങള്‍ക്കു വേണ്ടി …വാളെടുക്കുന്നു …!, ജാതികളുടെ പേരില്‍ കോമരങ്ങള്‍ തുള്ളുന്നു …!

പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച .., ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സ്വന്തം സഹോദരന്റെ കഴുത്തെടുത്ത് ..ദൈവങ്ങളെ വരെ ഭയപ്പെടുത്തുന്നു …!

ജാതികള്‍ .., എങ്ങിനെയാണ് മനുഷ്യനെ വേര്‍തിരിക്കുന്നത് ….?, നാണം മറക്കാതെ ജീവിച്ചു പോന്ന മനുഷ്യന്‍ .. എന്നാണ് .., തന്റെ നഗ്‌നതയില്‍ നാണിക്കാന്‍ തുടങ്ങിയത് …?

ആദ്യമായി പാപം ചെയ്തപ്പോള്‍ .., അവനു നാണം വന്നു ….!, കല്ലുകളിലും .., മരങ്ങളിലും കൊത്തിയ കാണാത്ത ദൈവങ്ങളെ .., അവന്‍ സ്‌നേഹിച്ചപ്പോള്‍ …, കണ്‍മുന്നിലുള്ള സഹജീവിയെ .., അവന്‍ ആട്ടിപ്പുറത്താക്കി …!

സ്വന്തം സഹോദരനെ സ്‌നേഹിക്കാത്ത .., നീ എങ്ങിനെ .., കാണാമറയത്തുള്ള എന്നെ സ്‌നേഹിക്കും …, എന്ന ദൈവത്തിന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നമ്മള്‍ കാതുകള്‍ കൊട്ടിയടച്ചു …!

എന്നിട്ട് നമ്മള്‍ അവരെ പ്രീതി പ്പെടുത്താന്‍ വഴിപാടുകള്‍ നടത്തി .., ഉത്സവങ്ങള്‍ ആഘോഷിച്ചു ….!

ജീവനില്ലാത്ത ദൈവങ്ങളെ തലയിലേറ്റി .., ജീവനുള്ള ദൈവങ്ങളെ പുറം കാലുകള്‍ കൊണ്ട് ചവുട്ടി മെതിച്ചു …!

മതപരമായ ചേരിതിരിവുകളെക്കാളും .., ജാതിപരമായ ചേരിതിരിവുകളെക്കാളും …, രാഷ്ട്രീയമായ ചേരി തിരിവുകളെക്കാളും .., മുന്നില്‍ നില്‍ക്കേണ്ടത് …നമ്മള്‍ എല്ലാം മനുഷ്യരാണ് .., എന്നുള്ള കൂട്ടായ്മയാണ് …!

എന്നാല്‍ നമ്മള്‍ ….., നമുക്കുള്ള ഈ സ്വാതന്ത്ര്യത്തെ …, ദു :സ്വാതന്ത്ര്യമാക്കി മാറ്റുന്നിടത്ത് .., ഒരു ജനതയുടെ പതനം തുടങ്ങുന്നു …!

മതങ്ങള്‍ രാഷ്ട്രീയം കളിച്ചു തുടങ്ങിയത് മുതല്‍ .., ദൈവങ്ങളില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു …!, അധികാരത്തിന്റെ മത്ത് .., മതങ്ങളെ ദൈവങ്ങളില്‍ നിന്നും അകറ്റിത്തുടങ്ങിയിരിക്കുന്നു …!

മതങ്ങള്‍ .. ദൈവങ്ങളോടാണ് വിധേയത്വം കാണിക്കേണ്ടത് .., അല്ലാതെ രാഷ്ട്രീയത്തിലൂന്നി അധികാരം പിടിച്ചെടുത്തു കൊണ്ടല്ല …! വിനാശകരമായ കുരിശുയുദ്ധങ്ങളിലൂടെ കടന്നു പോയ ലോകമാണിത് .., എന്നിട്ട് എന്തു നേടി എന്നുള്ളത് ചരിത്ര ശേഷിപ്പുകളും …!

മതങ്ങള്‍ മതപരമായിത്തന്നെ നില കൊള്ളട്ടെ .., രാഷ്ട്രീയം ജനപരമായും
അല്ലാതെ മതങ്ങളില്‍ രാഷ്ട്രീയം കുത്തിവെച്ചാല്‍ .., ആത്യന്തികമായ ലക്ഷ്യത്തില്‍ നിന്നുമുള്ള വ്യതിചലിക്കലാവുമത് …!

മതങ്ങള്‍ തമ്മിലുള്ള ഏകത്വം …!,

എല്ലാ മതങ്ങള്‍ക്കും .., അതിലുള്‍പ്പെടുന്ന ജനങ്ങള്‍ക്കും … അവരുടെ വീക്ഷണങ്ങളും …, വിശ്വാസങ്ങളുമായി സുഗമമായി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്ത് മതേത്വരതം എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നു

അല്ലാതെ സ്വന്തം ഇഷ്ട്ടങ്ങളെ മറ്റൊരുവന്റെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ .., അവിടെ സ്വാതന്ത്ര്യം എന്ന വാക്കിനെ വ്യക്തിഹത്യ ചെയ്യുന്നു …!

ഭൂരിപക്ഷവും ..,,ന്യൂനപക്ഷവും .., എന്നല്ല വിഘടിക്കേണ്ടതും …..,വിഘടിക്കപ്പെടെണ്ടതും ……!

ജനങ്ങള്‍ മാത്രം അതാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി …!

രാഷ്ട്രീയ അരാജകത്വവും .., മത അസഹിഷ്ണതകളും നടമാടുന്ന .., മറ്റു ചില രാഷ്ട്രങ്ങളെപ്പോലെ .., തോക്കിന്‍ മുന രാഷ്ട്രീയത്തിലേക്ക് .., നമ്മുടെ രാജ്യവും കൂപ്പു കുത്താതിരിക്കട്ടെ …….!

വീഴാന്‍ എളുപ്പമാണ് .., എന്നാല്‍ അതില്‍ നിന്നും ഉള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന് ..,തലമുറകള്‍ വലിയ വില നല്‍കേണ്ടിവരും …!

സ്വന്തം മക്കളേയും .., കുടുംബത്തേയും .., എല്ലാം ചേര്‍ത്തു പിടിച്ച് .., അത് വരെ സമ്പാദിച്ചു കൂട്ടിയതെല്ലാം വെറും ഒരു ഭാണ്ഡക്കെട്ടിലൊതുക്കി ..,ജീവനും കൊണ്ട് .., കടലുകള്‍ താണ്ടുന്ന ഗതി നമുക്ക് വരാതിരിക്കണമെങ്കില്‍ .., നമ്മള്‍ .., നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയേ തീരൂ …!

”സ്വാതന്ത്ര്യം .., സ്വാന്തന്ത്ര്യം .., തന്നെയാണമൃത് …..,

പാരതന്ത്ര്യം .., മൃതിയേക്കാള്‍ ഭയാനകം ……..”!