തോറ്റ ക്ഷീണം മാറാന്‍ ഇന്ത്യ സിംബാവെയ്ക്ക് പോണില്ല

22-1434973604-indian

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റ ഇന്ത്യന്‍ ടീം സിംബാബ്‌വെ പര്യടനത്തില്‍ നിന്നും പിന്മാറി.

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ പര്യടനത്തില്‍ നിന്നും ഇന്ത്യ പിന്മാറുകയാണ് എന്ന് ബി സി സി ഐ പ്രഖ്യാപിച്ചു. ജൂലൈ മാസത്തിലാണ് ഇന്ത്യ സിംബാബ്‌വെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ കളിച്ചുതോറ്റതാണ് ഇന്ത്യ സിംബാബ്‌വെ പര്യടനം ഒഴിവാക്കാന്‍ കാരണമെന്ന് കരുതരുത്. തുടര്‍ച്ചയായ കളികള്‍ കൊണ്ട് കളിക്കാരുടെ കായികക്ഷമത കുറഞ്ഞതാണ് പര്യടനം ഉപേക്ഷിച്ചതിന് പിന്നിലെന്നാണ് ബി സി സി ഐ പറയുന്നത്. സിംബാബ്‌വെയുമായി അടുത്ത വര്‍ഷം മിക്കവാറും ഇന്ത്യ പരമ്പര കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കളിക്കാരുടെ കാര്യക്ഷമതയല്ല, ബി സി സി ഐയും ടെന്‍ സ്‌പോര്‍ട്‌സും തമ്മിലുളള തര്‍ക്കമാണ് പര്യടനത്തിന് പണിയായത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശില്‍ മഴ മൂലം ടെസ്റ്റ് പരമ്പര സമനിലയില്‍ ആയി. ഏകദിനപരമ്പരയിലാകട്ടെ കളിച്ച രണ്ട് കളിയും ഇന്ത്യ തോറ്റു.