Share The Article

മഞ്ജുവിന്‍റെ അഭിപ്രായത്തില്‍ ദിലീപ് നല്ല നടന്‍, മികച്ച അച്ഛന്‍, മോശം ഭര്‍ത്താവ്.! കൊല്ലം നല്ല ബെസ്റ്റ് അഭിപ്രായം തന്നെ അല്ലെ ?

ഇരുവരുടേയും വിവാഹ മോചന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ തന്നെ ദിലീപ് നല്ലൊരു അച്ഛനാണെന്ന് മഞ്ജുവാര്യര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദിലീപിന്റെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും താരത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ താന്‍ കണ്ടിരുന്നുവെന്നും മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു. ഉയരങ്ങള്‍ കീഴടക്കാന്‍ കുടുംബം ഒരു തടസമായിട്ടില്ലെന്നും ഒരു തലം വരെ താന്‍ കുടുംബ ജീവിതം ആസ്വദിച്ചിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.

 

ദിലീപ് ഒരു മോശം ഭര്‍ത്താവായിരുന്നു എന്ന് പറയുന്ന മഞ്ജു തന്റെ വിവാഹ മോചനത്തിനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറായില്ല. അത് അങ്ങേയറ്റം വ്യക്തിപരമായ കാര്യമാണെന്നും അത് മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ താല്‍പര്യമില്ലെന്നുമാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.