ദുബായിയുടെ നിങ്ങള്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത ചില ചിത്രങ്ങള്‍; യാഥാര്‍ത്ഥ്യങ്ങള്‍ !

01

ഇങ്ങനെയും ഒരു മുഖമുണ്ടോ ദുബായിക്ക് ? എങ്ങും സമ്പന്നതയുടെ, ആഹ്ലാദത്തിന്റെ ആരവം മാത്രമുയരുന്ന ദുബായ് തന്നെയാണ് നമ്മള്‍ ഈ കാണുന്നത് ? നിങ്ങള്‍ ഒരിക്കലും കാണുവാന്‍ ആഗ്രഹിക്കാത്ത ചില മുഖങ്ങള്‍ ആണ് നമ്മള്‍ ഈ പോസ്റ്റിലൂടെ നിങ്ങളെ കാണിക്കുന്നത്. ഏതൊരു ആഡംബരത്തിനു പിന്നിലും ഇങ്ങനെയും ചില കാഴ്ചകള്‍ ഉണ്ടാകുമെന്ന സത്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌. ബ്രിട്ടീഷ്‌ ടാബ്ലോയിഡ് ആയ ഡെയിലി മെയില്‍ ആണ് ഈ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്.

03

ഇറാനിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ബെറഹ്മാന്‍ ദുബായിലെ സോനാപൂര്‍ എന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ പേരിട്ടു വിളിക്കുന്ന ഒരു സ്ഥലത്തേക്കാണ്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആഡംബരത്തിന്റെ അവസാന വാക്കായി ദുബായിയെ കണക്കാക്കുന്ന നമ്മള്‍ ഓരോരുത്തരും ഈ ചിത്രങ്ങള്‍ കണ്ടിരിക്കണം. കാരണം ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ദുബായില്‍ എത്തിച്ചേര്‍ന്ന ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വന്ന പട്ടിണിപ്പാവങ്ങള്‍ ഈ സോനാപൂരില്‍ ജീവിക്കുന്ന അവസ്ഥ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുക തന്നെ ചെയ്യും.

04

അവിടെ തുച്ചമായ വേതനത്തില്‍ നടുവൊടിയോളം പണിയെടുക്കുന്ന ഈ ഏഷ്യക്കാര്‍ക്ക് പറയാനുള്ളത് കദനകഥകള്‍ മാത്രമാണ്. കുടുംബ പ്രാരാബ്ധങ്ങളുടെയും കരളലിയിക്കുന്ന കഥകളാണ്. ഹിന്ദിയില്‍ സുവര്‍ണ നഗര എന്നര്‍ത്ഥം വരുന്നു സോനാപൂരില്‍ ഒന്നര ലക്ഷം തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവരിലധികവും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സോനാപൂര്‍ എന്ന പേര് ആര് ഇട്ടതാണെങ്കിലും അവരെ പിടിച്ചടിക്കണം.

05
30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദുബായ് ഇന്നത്തെ സ്ഥിതിയിലേക്ക് ഉള്ള വളര്‍ച്ച ആരംഭിച്ചത്

തുച്ചമായ വേതനം കണ്ടു ജോലിക്ക് വരുന്ന ഇവരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ പിടിച്ചെടുക്കുന്നതോടെ അവരവിടെ കുടുങ്ങി പോവുകയാണെന്ന് ഫര്‍ഹാദ് ഡെയിലി മെയിലിനോട് വെളിപ്പെടുത്തുന്നു. ഒരു വിഭാഗം ദുബായിയുടെ സുഖസൌകര്യങ്ങള്‍ ആസ്വദിച്ചു ജീവിക്കുമ്പോള്‍ അതോരുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അവസ്ഥയാണ് ഫര്‍ഹാദ് തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ നരക ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ തൊഴിലാളികള്‍.

06

ഇവര്‍ക്ക് ജോലി നല്‍കുന്ന കമ്പനികളുടെ കൈകളില്‍ പാസ്പോര്‍ട്ട് എത്തിപ്പെടുന്നതോടെ തൊഴിലാളികള്‍ നാട്ടില്‍ പോവാനാവാതെ അവിടെ കുടുങ്ങുകയാണ്. ദുബായിയുടെ ചിത്രങ്ങളില്‍ എങ്ങും ആരും കണ്ടിട്ടില്ലാത്ത സോനാപൂരില്‍ അതോടെ അവര്‍ കുടുങ്ങുന്നു. ബംഗ്ലാദേശി പൌരനായ 27 കാരന്‍ ജഹാംഗീറിന്റെ അവസ്ഥ ഫര്‍ഹാദ് വിവരിക്കുന്നതിങ്ങനെയാണ്. 800 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുന്ന ബംഗ്ലാദേശുകാരന്‍ 27 വയസ്സുള്ള ജഹാംഗീറിന് മാസം തോറും വീട്ടിലേക്ക് 500 ദിര്‍ഹം അയക്കണം. ബാക്കി വരുന്നത് ഇവിടെ താമസത്തിനും ഭക്ഷണത്തിനും തികയ്ക്കുന്നു. ഉള്ളതുകൊണ്ട് കഴിയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ജഹാംഗീര്‍.

07

ഇവിടുത്തെ ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ ജോലി സമയം 14 മണിക്കൂര്‍ ആണത്രേ. ചൂടുകാലത്തെ 50 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള സമയവും അവരുടെ ജോലി സമയം ഈ കമ്പനികള്‍ കുറയ്ക്കില്ല. ഈ ചൂടില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ ആ ചുട്ടുപൊള്ളുന്ന ചൂടെത്ര എന്നാ കാര്യം പറയില്ല. ഇതാണ് കമ്പനികള്‍ക്ക് സഹായാകരമാകുന്നതും.

08

09

10

11

12

13

14

15

16

17

18

19

20

SHARE