Share The Article

Untitled-1

നമ്മുടെ ഇന്ത്യയിലെ പോലെ അല്ല ദുബായിലെ കാര്യങ്ങള്‍… അവിടെ വണ്ടി തോന്നുന്ന പോലെ ഓടിച്ചാല്‍ പെറ്റി ഉറപ്പാണ്..!!! പെറ്റി കൂടി കൂടി അവസാനം കാര്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥ വരെ ദുബായില്‍ ഉണ്ടാകും, അതുകൊണ്ട് ദുബായില്‍ ജാഗ്രതൈ..!!!

ദുബായില്‍ വണ്ടി ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ…

ലോകത്തിലെ മറ്റു വന്‍ നഗരങ്ങളെ വച്ചു നോക്കുമ്പോള്‍ ദുബായില്‍ പാര്‍ക്കിംഗ് ഫീ വളരെ കുറവാണ്. പക്ഷെ അങ്ങനെ കരുതി തോന്നുന്ന സ്ഥലത്ത് കൊണ്ട് ചെന്ന് പാര്‍ക്ക്‌ ചെയ്താല്‍ പണി പാളും..!!! നോ പാര്‍ക്കിംഗ് സ്ഥലത്ത് കൊണ്ട് വണ്ടി പാര്‍ക്ക് ചെയ്യുന്നതാണ് ദുബായിലെ ഏറ്റുവും വലിയ ട്രാഫിക്‌ നിയമലഘനം..!!! ഈ കുറ്റത്തിന് 200 ദിര്‍ഹവും 2 ബ്ലാക്ക്‌ പോയിന്റുമാണ് പിഴ..

ഇനി അടുത്തത് ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്ന പരിപാടിയാണ്. നിങ്ങള്‍ ഏതെങ്കിലും വിധത്തില്‍ എന്തെങ്കിലും ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയാല്‍ അതിനും പോകും 200 ദിര്‍ഹം.

റോഡിന്‍റെ നടുവിലായി വരച്ചിരിക്കുന്ന വര നോക്കി വേണം ദുബായില്‍ വണ്ടി ഓടിക്കാന്‍.. വര മറികടന്നാലോ വണ്‍വേതെറ്റിച്ചു ഓടിച്ചാലോ പിഴയും ബ്ലാക്ക്‌ പോയിന്റും നിങ്ങളെ തേടി വരും.

സീറ്റ് ബെല്‍റ്റ്‌ ഇടാതെ വണ്ടി ഓടിക്കുന്നതും, വണ്ടി ഓടികുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ദുബായിലെ കാര്‍ ഡ്രൈവര്‍മാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. സീറ്റ് ബെല്‍റ്റ്‌ ഇടാതെ വണ്ടി ഓടിച്ചാല്‍ 400 ദിര്‍ഹവും മൊബൈല്‍ ഉപയോഗിച്ച് വണ്ടി ഓടിച്ചാല്‍ 200 ദിര്‍ഹവുമാണ് പിഴ. ബ്ലാക്ക്‌ പോയിന്റ് 2 മുതല്‍ 4 വരെ കിട്ടാം..!!!

ഈ സിഗനല്‍ തെറ്റിച്ചു കടക്കുക, യു ടേണ്‍ ഇല്ലാത്തിടത്ത് കയറി യു ടേണ്‍ എടുക്കുക, തുടങ്ങിയ കേരളത്തില്‍ കാട്ടികൂട്ടുന്ന കലാപരിപാടികള്‍ അവിടെ ചെന്ന് കാണിക്കാന്‍ നിന്നാല്‍ പെറ്റി അടിച്ചും പിന്നെ അടച്ചും ദുബായിക്കാരന്റെ ആപ്പീസുപൂട്ടും..!!!

അതുകൊണ്ട് ദുബായില്‍ ചെന്നാല്‍ മര്യാദയ്ക്ക് വണ്ടി ഓടിക്കുക…