ദുബായില്‍ സൂപ്പര്‍ കാറുകള്‍ തെരുവില്‍ കിടന്നു നശിക്കുന്നു; സോമാലിയയില്‍ മനുഷ്യര്‍ തെരുവില്‍ കിടന്നു മരിക്കുന്നു

Spread the love

22

സമ്പന്ന രാഷ്ട്രമാണ് എന്ന് കരുതി എന്ത് വൃത്തികേടും കാണിക്കാമോ ? ഈ വാര്‍ത്തയൊക്കെ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. ദുബായില്‍ കോടികള്‍ വിലയുള്ള സൂപ്പര്‍ കാറുകള്‍ തെരുവില്‍ കിടന്നു നശിക്കുന്നു.

01

ഒരുനേരത്തെ ആഹാരത്തിനു മനുഷ്യര്‍ തീവ്രവാദികള്‍ ആകുന്ന കാലത്ത് കോടികള്‍ ചിലവഴിച്ചു മേടിച്ച ബ്രാന്‍ഡട് കാറുകള്‍ ദുബായിലെ തെരുവകളില്‍ പൊടിയടിച്ചു കിടക്കുന്നത് തികച്ചും ആഭാസവിരുദ്ധമാണ്. ബെന്‍സ്,ഫെരാരി, മാര്ട്ടീനി, പോര്‍ഷേ തുടങ്ങി പൊന്നുംവിലയുള്ള സകല കാറുകളും തങ്ങളുടെ ഉടമസ്ഥര്‍ ആരെന്നറിയാതെ തെരുവില്‍ മഞ്ഞും വെയിലുമേറ്റു കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറയായി.

02

2008-09ലെ സാമ്പത്തിക മാന്ദ്യ കാലത്ത് പല പണക്കാരും വിധിയുടെ ബലിമൃഗങ്ങളായി. അക്കാലത്ത് ബാങ്ക് ജപ്തിയില്‍ നിന്നും അറസ്റ്റില്‍ നിന്നുമൊക്കെ രക്ഷപെടാനുമായി പല പണക്കാരും രാജ്യം വിട്ടു. അങ്ങനെ രാജം വിട്ടവരുടെ കാറുകളാണ് ഗാരേജിലും എയര്‍പോര്‍ട്ട്‌ പാര്‍ക്കിങ്ങിലുമോക്കെയായി പൊടിപിടിച്ചു കിടക്കുന്നത്. ഇവ എന്തു ചെയ്യണമെന്നു അധികാരികള്‍ക്കും വല്യ പിടിയില്ലാത്തത് കൊണ്ട് കാറുകള്‍ ഇപ്പോഴും അവിടെ കിടന്നു നശിക്കുകയാണ്.

03

ഒരു കാര്‍ വിറ്റാല്‍ സോമാലിയിലെ 1000 പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം കൊടുക്കാമെന്നിരിക്കെ 100 കണക്കിന് കാറുകള്‍ വെറുതെ നശിക്കാന്‍ ഇട്ടിരിക്കുന്നത് കാണുമ്പോള്‍ പണക്കാരോടും അധികാരികളോടും ദേഷ്യമല്ല തോന്നുന്നത്. മറിച്ചു പാവപെട്ടവരോട് സഹതാപമാണ്. ഇനി ലോകത്ത് എന്തൊക്കെ സംഭവിച്ചാലും ദാരിദ്ര്യത്തിന്‍റെ ഇരുട്ടില്‍ നിന്നും അവരെ ആരും രക്ഷിക്കാന്‍ ഇല്ലാലോ എന്ന സഹതാപം മാത്രം.

04

05

06

07

08

09

10

11

12

13

14

15

16

17

18

19

20

21

23

24

25

26

27

28

29

30

31

32

33

34

35

36

37

38