Untitled-2-copy

കളര്‍ ആന്‍ഡ് കാന്‍വാസിന്റെ ബാനറില്‍ കിരണ്‍ ബാബു കരലില്‍ സംവിധാനം ചെയ്തു, ശംഭുദാസ് വരികളും ഈണവും ഒരുക്കിയ ഏറ്റവും പുതിയ സംഗീത ദൃശ്യ വിരുന്നായ ‘My First CRUSH a poem of love’ എന്ന മ്യൂസിക് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് പ്രദീപ് ചന്ദ്രന്‍ ആണ്.

പൂര്‍ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ കലോപാഹാരം അയര്‍ലണ്ടിന്റെ പ്രകൃതി മനോഹാരിതയുടെ ഇതുവരെ ആരും കാണാത്ത ഒരു തലത്തിലേക്ക് കാഴ്ചക്കാരനെ കൂട്ടികൊണ്ട് പോകുവാന്‍ സാധിക്കുന്നവിധം കൂട്ടിചേര്‍ത്തിരിക്കുന്നതും ക്യാമറയില്‍ പകര്തിയിരിക്കുന്നതും സംവിധയകാന്‍കൂടിയായ കിരണ്‍ ബാബു കരലില്‍ ആണ്. മനോഹരമായ വരികള്‍ക്ക് ശബ്ദം നല്കിയിരിക്കുനത് പ്രശസ്ത പിന്നണി ഗായകാന്‍ ഫ്രാങ്കോ. അഭിനയിച്ചിരിക്കുനത് ശംഭു ദാസും, ആലിസ് ജോജിയും, അന്തോണിസ് ജെയ്‌സന്നും, ജെസ്മി ജെയ്യും. അഭിനേതാക്കളെ മനോഹരമായി അണിയിച്ചു ഒരുക്കിയത് ജെസ്സീ തോമസ് .

ഈ ആല്‍ബത്തിന്റെ അസ്സോസിയേറെസ് ആയി പ്രേവര്‍ത്തിചിരിക്കുനത് സജാന്‍ സെബാസ്റ്റ്യന്‍നും ജെയ്‌സണ്‍ ജോസെഫും ആണ് . കളര്‍ ആന്‍ഡ് കാന്‍വാസിന്റെ സൃഷ്ടികളായ ‘ഇതളറിയാതെ’, ‘പലനാള്‍ കള്ളന്‍’ എന്നിവയിലൂടെ അഭിനേതാക്കളും എഴുത്തുകാരും ആയ സജാന്‍ സെബാസ്റ്റ്യന്‍നും ജെയ്‌സണ്‍ ജോസെഫും ഒട്ടനവധി നാടകങ്ങളിലും സ്റ്റേജ് ഷൊകളിലും തങ്ങളുടെ കഴിവുതെളിയിച്ചിട്ടുണ്ട് .

നടനും ബിസ്സിനെസ്സുകാരനും ആയ പ്രദീപ് ചന്ദ്രന്‍ ഒട്ടനവധി നാടകങ്ങളിലും ഹൃസ്വചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും സ്റ്റേജ് ഷൊകളിലും തിളങ്ങിയിട്ടുള്ള ഈ വര്‍ഷത്തെ ഐറിഷ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ജേതാവുകൂടിയായ ഒരു തികഞ്ഞ കലാകാരന്‍ ആണ്. നേഴ്‌സ് ആയി ജോലിചെയ്യുന്ന കിരണ്‍ ബാബു കരലില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയും സംവിധായകനായും സംഘാടകനായും നല്ല കലാകരനായും അയര്‍ലണ്ടില്‍ സുപരിചിതനാണ്.

എഞ്ചിനീയറിംഗ് ബിരുതധാരിയായ ശംഭു ദാസ് ഒരു മികച്ച അഭിനേതാവെന്നതില്‍ ഉപരി ഒട്ടനവധി ഗാനങ്ങള്‍ ചിട്ടപെടുത്തുകയും രചിക്കുകയും ചെയ്തു ഇതിനോടകം തന്നെ അയര്‍ലണ്ടില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയ കലാകരാന്‍ ആണ്. ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ആലിസ് ജോജി സൗന്ദര്യ മത്സരത്തില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ്. ചമയം ഒരുക്കിയ ജെസ്സീ തോമസ് ഇതിനോടകം തന്നെ തന്റെ വെക്തിമുദ്ര പതിപിച്ചിട്ടുള്ള കലാകാരിയാണ് .

ഓഗസ്റ്റ് 15 സ്വാതന്ത്രിയ ദിനത്തില്‍ ഡബ്ലിന്‍ സ്റ്റിലോര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ‘My First CRUSH a poem of love’ റിലീസ് ചെയ്തു.

‘My First CRUSH a poem of love’ ഒന്ന് കണ്ടുനോക്കൂ..