ദൈവവിരലിലെ മോഹനരാഗം…

15

ലാപനത്തിലും വാദ്യോപകരണ വാദനത്തിലും ശബ്ദാനുകരണകലയിലും ഒരേപോലെ മികവുള്ള അസാമാന്യ പ്രതിഭയാണ് വൈക്കം വിജയലക്ഷ്മി. സാധാരണ ഗായികമാര്‍ ആലാപനത്തിനൊപ്പം സംഗീതോപകരണങ്ങളില്‍ വൈദഗ്ധ്യം നേടാന്‍ താല്പര്യം കാട്ടാറില്ല. ഏതെങ്കിലും ഒന്നില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. സംഗീതത്തിന്റെ വിവിധ ശാഖകളില്‍ അറിവും പ്രാവീണ്യവും ഉള്ള വൈക്കം വിജയലക്ഷ്മി തന്റെ ഗായത്രി വീണയില്‍ കച്ചേരി നടത്തുന്നതും, നമ്മുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ ഗായത്രി വീണയില്‍ വായിക്കുന്നതും ആസ്വദിക്കാന്‍ കഴിയുന്നത് ഒരപൂര്‍വ്വാനുഭവമാണ്. നിരവധി സദസ്സുകളില്‍ തന്റെ ഗായത്രി വീണകൊണ്ട് സൃഷ്ടിച്ച മാസ്മരിക അനുഭൂതികളുടെ കാഴ്ചകളിലേയ്ക്ക് നമുക്കൊന്നുകൂടി കണ്ണോടിക്കാം. ഒറിജിനലിനെ വെല്ലുന്ന സിനിമാഗാനങ്ങള്‍ എത്ര ഭാവസൂക്ഷ്മതയോടെയാണ് അവരുടെ ദൈവവിരലുകളിലൂടെ ഒഴുകിയിറങ്ങുന്നതെന്ന് നോക്കൂ..


ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം…


കണ്ണേ കലൈമാനേ…


ഒരുനേരമെങ്കിലും കാണാതെ വയ്യെന്‍…


കാറ്റേ കാറ്റേ…

Write Your Valuable Comments Below